വാര്‍ത്തകള്‍

12
Sep

മലപ്പുറം ജില്ലയിൽ 38 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

ശുചിത്വ – മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ജില്ലയിലെ 38 തദ്ദേശസ്ഥാപനങ്ങൾക്ക്‌ ശുചിത്വ പദവി. 33 പഞ്ചായത്തിലും അ‌ഞ്ച് നഗരസഭയിലുമാണ് സമ്പൂർണ ശുചിത്വ പദവിക്കു മുന്നോടിയായുള്ള ശുചിത്വ പദവി പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ 106 തദ്ദേശസ്ഥാപനങ്ങളിൽ 61 എണ്ണത്തെയാണ് ഒന്നാംഘട്ടത്തിൽ പ്രഖ്യാപനത്തിന്‌ തെരഞ്ഞെടുത്തത്. ബാക്കിയുള്ള 23 തദ്ദേശ സ്ഥാപനങ്ങളിൽ ഉടൻ പ്രഖ്യാപനം നടക്കും.

ഹരിതകേരളം, ശുചിത്വ മിഷൻ ജില്ല കോ–ഓർഡിനേറ്റർമാരാണ് ശുചിത്വ പദവി പ്രഖ്യാപന പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഹരിതകേരളം മിഷൻ തയ്യാറാക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ പഞ്ചായത്തുകൾക്കാണ് ശുചിത്വപദവി നൽകുക. ഹരിതകർമസേനയുടെ പ്രവർത്തനം, ജൈവ- അജൈവ മാലിന്യ സംസ്‌കരണം, പുനരുപയോഗം, പൊതുശുചിത്വം, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ, ഗ്രീൻ പ്രോട്ടോകോൾ പാലനം എന്നിവയാണ് പ്രധാന ഘടകങ്ങൾ. ജില്ലാ ശുചിത്വ അവലോകന സമിതി ചെയർമാൻകൂടിയായ കലക്ടർ നിയമിച്ച സംഘം ശുചിത്വ പ്രഖ്യാപനം നടത്തിയ തദ്ദേശസ്ഥാപനങ്ങളിൽ പരിശോധന നടത്തുകയാണ്. ഇതുവരെ 14 തദ്ദേശസ്ഥാപനങ്ങളിൽ പരിശോധന പൂർത്തിയാക്കി. ശുചിത്വപദവി പ്രഖ്യാപനം നടത്തിയ തദ്ദേശസ്ഥാപനങ്ങളിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തി സമ്പൂർണ ശുചിത്വ പദവിയിലെത്തിക്കുകയാണ് ലക്ഷ്യം.

ശുചിത്വ പദവി ലഭിച്ച തദ്ദേശസ്ഥാപനങ്ങൾ:

തിരൂർ, പൊന്നാനി, മലപ്പുറം, മഞ്ചേരി, താനൂർ നഗരസഭകൾ. തിരുന്നാവായ, വെട്ടം, പുറത്തൂർ, തൃക്കലങ്ങോട്, മൂർക്കനാട്, കരുളായി, മുതുവല്ലൂർ, കീഴാറ്റൂർ, തൂവ്വൂർ, മേലാറ്റൂർ, ചാലിയാർ, ഏലംകുളം, നന്നംമുക്ക്, വട്ടംകുളം, ആലങ്കോട്, തവനൂർ, മാറഞ്ചേരി, പുൽപ്പറ്റ, കുഴിമണ്ണ, മംഗലം, മക്കരപ്പറമ്പ്, അമരമ്പലം, പോത്തുകല്ല്, പുലാമന്തോൾ, കുറ്റിപ്പുറം, പുളിക്കൽ, എടപ്പറ്റ, ഊരകം, വളവന്നൂർ, നിറമരുതൂർ, മൊറയൂർ, അങ്ങാടിപ്പുറം, ചെറുകാവ് പഞ്ചായത്തുകൾ.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...