വാര്‍ത്തകള്‍

26
Aug

മാലിന്യവിമുക്ത തൃശൂരിനായി തൃശൂർ ജില്ലയിലെ 70 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തൃശൂർ: സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി ഖരമാലിന്യ സംഭരണവും ശേഖരണവും സംസ്‌കരണവും ശാസ്ത്രീയമായി നടപ്പിലാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകാൻ ഹരിത കേരളം മിഷൻ. ഇതോടെ, മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനൊരുങ്ങുന്നത് ജില്ലയിലെ 70ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.

ആദ്യഘട്ടത്തിൽ ആഗസ്റ്റ് 30ന് മുൻപായി 20 പഞ്ചായത്തുകളും കുന്നംകുളം, ഇരിങ്ങാലക്കുട എന്നീ നഗരസഭകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തും. കളക്ടർ ചെയർമാനായ മൂല്യനിർണയ സമിതി പരിശോധിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുക. ഇവയ്ക്ക് പുറമെ അഞ്ച് നഗരസഭകൾ ഉൾപ്പെടെ 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സെ്ര്രപംബർ 10ന് മുൻപ് ശുചിത്വ പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ്.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, പഞ്ചായത്ത് നഗരകാര്യ ഗ്രാമവികസന വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, ക്ലീൻ കേരള കമ്പനി എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

പ്രവർത്തനങ്ങൾ

ഗാർഹികസ്ഥാപന തലത്തിൽ ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കുന്നതിന് വേണ്ട സംവിധാനമൊരുക്കുക, അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേന വഴി വീടുകളിൽ ചെന്ന് ശേഖരിക്കുക, പ്ലാസ്റ്റിക് കത്തിക്കുന്നതും ജലസ്രോതസുകളിൽ ഉപേക്ഷിക്കുന്നതും തടയുക എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് നടക്കുക.

മാനദണ്ഡങ്ങൾ

ഉപയോഗയോഗ്യമായ പൊതുശൗചാലയങ്ങൾ, പ്ലാസ്റ്റിക് ശേഖരണ കേന്ദ്രങ്ങളുടെ ലഭ്യത, ഹരിത കർമ്മസേനയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കൽ, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ എന്നിവയ്‌ക്കെതിരെയുള്ള നിയമനടപടികൾ, സ്ഥാപന പരിധിയിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കൽ എന്നീ ഘടകങ്ങളാണ് ശുചിത്വ പദവി മൂല്യ നിർണയത്തിന്റെ മാനദണ്ഡങ്ങൾ.

തൊഴിലുറപ്പുകാർക്ക് ഉത്സവബത്ത

ശുചീകരണത്തിന് മുൻനിരയിലുള്ള തൊഴിലുറപ്പുകാർക്ക് ഉത്സവ ബത്ത നൽകാൻ തുടങ്ങിയിട്ടുണ്ട്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ മാർച്ച് 31നകം 100 ദിവസം തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ മുഴുവൻ കുടുംബത്തിനും ആയിരം രൂപ ഓണം പ്രത്യേക ഉത്സവ ബത്തയായി നൽകുന്നുണ്ട്. ബ്ലോക്ക് പരിധിയിൽ 3559 കുടുംബങ്ങളാണ് 100 ദിവസം പൂർത്തിയാക്കിയത്. 150 ദിവസം പൂർത്തിയാക്കിയ 17 കുടുംബങ്ങളുണ്ട്. ലക്ഷ്യം വച്ചതിനെക്കൾ 181.19 ശതമാനമാണ് കൈവരിക്കാൻ കഴിഞ്ഞത്. ചേലക്കര 613, കൊണ്ടാഴി 625, പാഞ്ഞാൾ 445, പഴയന്നൂർ 1208, തിരുവില്വാമല 429, വള്ളത്തോൾനഗർ 239 എന്നീ ക്രമത്തിലാണ് 100 ദിവസം പൂർത്തിയാക്കിയ കുടുംബങ്ങൾ. കൊവിഡ് 19 സാഹചര്യത്തിൽ തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം ആശ്വാസമേകും . കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...