വാര്‍ത്തകള്‍

11
Aug

ഏറാമല പഞ്ചായത്ത് ശുചിത്വ പദവിയിൽ

സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിക്ക് ഏറാമല പഞ്ചായത്ത് അർഹത നേടി. ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് പഞ്ചായത്തിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ ഭാസ്ക്കരൻ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ്‌ പ്രസിഡൻ്റ് നിഷ ടി സി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി സുരേഷ് പി, ക്ലീൻ കേരള കമ്പനി അസിസ്റ്റന്റ് മാനേജർ സുധീഷ് തൊടുവയൽ, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷരായ വി. കെ സന്തോഷ് കുമാർ, ലിസിന പ്രകാശ്, അസിസ്റ്റൻ്റ് സെക്രട്ടറി സിന്ധു ഇ ജി, വി. ഇ.ഒ അനീഷ്, ഹരിത കേരളം മിഷൻ ആർ പി ഷംന പി, ഐആർ ടി സി കോർഡിനേറ്റർ ശ്രുതി എസ് മോഹൻ എന്നിവർ സംസാരിച്ചു.

9120 വീടുകളും 2886 സ്ഥാപനങ്ങളുമുള്ള ഏറാമലയിൽ പ്രവർത്തന സജ്ജമായ ഹരിതകർമ്മ സേനയ്ക്ക് 85 % വീടുകളും സ്ഥാപനങ്ങളും യൂസർഫീ നൽകി കൊണ്ട് അജൈവ മാലിന്യങ്ങൾ സംസ്കരണത്തിന് കൈമാറുന്നു. പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ ഓർക്കാട്ടേരിയിലെ കടകളിൽ നിന്നും ജൈവമാലിന്യം ശേഖരിച്ച് IRTC യുടെ സാങ്കേതിക സഹായത്തോടെ വിൻഡ്രോ കമ്പോസ്റ്റിംഗ് ഇനാക്കുലം ഉപയോഗിച്ച് സംസ്കരിച്ച് വളമാക്കി, ‘ജൈവമിത്ര’ എന്ന പേരിൽ വിപണനം നടത്തുകയും, ഏറാമല സർവ്വീസ് സഹകരണ ബാങ്കുമായി ചേർന്ന് പച്ചക്കറികൃഷി പദ്ധതിയിൽ 7500 കുടുംബങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്തിലെ 75 ശതമാനത്തിലേറെ വീടുകളിലും ഉറവിട മാലിന്യ സംസ്കരണ മാർഗങ്ങളുമുണ്ട്. ബാക്കിയുള്ള ഇടങ്ങളിൽ അവ സ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു.

പഞ്ചായത്തിലെ നിരത്തുകൾ മാലിന്യരഹിതമാക്കുകയും പൊതു ടോയ്‌ലറ്റുകൾ സ്ഥാപിക്കുകയും, ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുകയും, പൊതു സ്ഥലങ്ങളിലും ജലാശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നിയമനടപടികളും കൈക്കൊണ്ടു.

സുസ്ഥിര സംവിധാനം എന്ന നിലയിൽ 38 അംഗങ്ങളുള്ള മികച്ച ഒരു ഹരിതകർമ്മ സേനയെ ഉണ്ടാക്കാനും ഒരു നല്ല സംരംഭമായി വളർത്താനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ 5 പേരെ പരിശീലനം നൽകി ജൈവവള നിർമ്മാണം പ്ലാൻ്റിൽ പ്രവർത്തിക്കുന്നു. ഇവർക്ക് മാസം 12000 രൂപ വേതനമായി നൽകുന്നു. വീടുകളിൽ നിന്ന് ശേഖരണം നടത്തുന്ന 33 അംഗങ്ങൾക്ക് മാസം 10000 രൂപ വരെ വേതനം നൽകുന്നു. ഹരിതകർമ്മ സേനയെ സഹായിക്കാൻ 40 വീടുകൾക്ക് ഒരു ക്ലസ്റ്റർ എന്ന നിലയിൽ 230 ക്ലസ്റ്റർ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ഇതിലൂടെ പാഴ്വസ്തുക്കളുടെ ശേഖരണം ചിട്ടപ്പെടുത്താനും യൂസർഫീ കളക്ഷൻ ഉറപ്പു വരുത്താനും സഹായിക്കുന്നു. പാഴ്വസ്തുക്കൾ ശേഖരിച്ച് വയ്ക്കുന്നതിന് വാർഡ് തലയിൽ മിനി എം.സി.ഫുകളുമുണ്ട്. പഞ്ചായത്തിൻ്റെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഹരിതകേരളം മിഷൻ്റെയും ശുചിത്വമിഷൻ്റെയും പിന്തുണയും സാങ്കേതിക സഹായവുമുണ്ട്.

മാലിന്യ സംസ്കരണ രംഗത്ത് ചിട്ടയായ ആസൂത്രണവും പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കിയ ഏറാമല ഭരണസമിതിയെയും, നേതൃത്വം നൽകിയ പ്രസിഡണ്ട് ശ്രീ. എം.കെ.ഭാസ്‌കരൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. സന്തോഷ്, ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ, ഹരിത സഹായ സ്ഥാപനമായ IRTC, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൻമാർ മറ്റ് എല്ലാവരെയും ജില്ലാ ഭരണകൂടത്തിൻ്റെയും ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ്റെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു, വലിയ അഭിനന്ദനങ്ങൾ.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...