വാര്‍ത്തകള്‍

08
Aug

തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംസ്‌കരണം വിജയ മാതൃകകള്‍ : വെബിനാര്‍ ഇന്ന് (08.08.2020)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവര്ത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ന് (08.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതല് 4.30 വരെ നടക്കും. സുസ്ഥിര വികസന മാതൃകകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല് അഡ്മിനിസ്ട്രേഷനും(കില), ഹരിതകേരളം മിഷനും ഗുലാത്തി ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്സ് ആന്റ് ടാക്നേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാര് പരമ്പരയിലെ അഞ്ചാം പതിപ്പാണ് ഇന്ന് നടക്കുന്നത്.

ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി ഐ.എ.എസ്., വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വമിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വര്‍മ്മ പാനല്‍ മോഡറേറ്ററായിരിക്കും. UNDP സര്‍ക്കുലര്‍ എക്കോണമി ഹെഡ് പ്രഭ്്ജോത് സോധി എംബിഇ, യു.എന്‍. ഹാബിറ്റാറ്റ് ഇന്‍ഡ്യ വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് സ്വാതിസിംഗ് സംബയല്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി.കേശവന്‍ നായര്‍ എന്നിവര്‍ പാനല്‍ അംഗങ്ങളാകും. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ., കില എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് ജൈവമാലിന്യ സംസ്‌കരണം നടത്തുകയും മറ്റു സ്ഥാപനങ്ങള്‍ക്ക് അനുകരിക്കാനാവും വിധം വിജയമാതൃതകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഇനം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്ത്, ഇടുക്കിയിലെ ആലക്കോട് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ ആര്യാട് ഗ്രാമപഞ്ചായത്ത്, പത്തനംതിട്ടയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിലെ കടക്കല്‍ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് അതത് സ്ഥാപന അധ്യക്ഷര്‍ അവതരിപ്പിക്കുന്നുത്.

ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് facebook.com/harithakeralamission, യൂട്യൂബ് ചാനല്‍ youtube.com/harithakeralammission, കിലയുടെ ഫേസ്ബുക്ക് www.facebook.com/kilatcr യുട്യൂബ് ചാനല്‍ youtube.com/kilatcr, ഗിഫ്റ്റിന്റെ ഫേസ്ബുക്ക് facebook.com/Gulatigift, യുട്യൂബ് ചാനല്‍ youtube.com/GIFTkerala എന്നിവയിലൂടെ വെബിനാര് കാണാനാവും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...