03
Jul
തൃശ്ശൂർ ജില്ലയിൽ കശുമാവ് കൃഷി വ്യാപിപ്പിക്കാൻ പദ്ധതി
0 Comment
തൃശ്ശൂർ ജില്ലയിൽ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ കശുമാവ് വ്യാപന കൃഷി ഏജൻസിയും, ജില്ലാ ഹരിത കേരളം മിഷനും ചേർന്ന് ഇന്ന് ഇതിന്റെ വിതരണത്തിന്റെ ആദ്യ ഘട്ടം കുന്നംകുളം മുൻസിപ്പാലിറ്റിയിൽ ആരംഭിച്ചു.
പച്ചത്തുരുത്തുകൾ ഉള്ള സ്ഥലത്തിനോട് ചേർന്നാണ് കൂടുതലും നടുന്നത്. ഹരിത കേരളം മിഷൻ ഓഫീസിൽനിന്നും ഗ്രാമപഞ്ചായത്തുകളിലെ ജനപ്രധിനിതികളുമായി ബന്ധപ്പെട്ടാണ് 100 ഓളം ഗുണഭോക്താക്കളെ കണ്ടെത്തിയത്. Sc കോളനി കർക്കാണ് കൂടുതലും വിതരണം ചെയ്തത്. ഈ മാസത്തിൽ തന്നെ ട്രൈബൽ കോളനികളും, മറ്റു തരിശു ഭൂമിയും കണ്ടെത്തി രണ്ട് ലക്ഷം തൈകൾ വിതരണം ചെയ്യുവാൻ മിഷനും ഏജൻസിയും ചേർന്ന് തീരുമാനിച്ചിട്ടുണ്ട്.