വാര്‍ത്തകള്‍

01
Jul

ലോക്ഡൗണ്‍ കാലത്തും കര്‍മനിരതരായ ഹരിതകര്‍മ്മസേനകള്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് നാളെ (ജൂലൈ 2 വ്യാഴം)

ലോക്ഡൗണ്‍ കാലത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനകളെക്കുറിച്ച് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ശുചിത്വമിഷന്‍, കുടുംബശ്രീ, ക്ലീന്‍കേരള കമ്പനി എന്നിവരുമായി ചേര്‍ന്ന് നാളെ (ജൂലൈ 2, വ്യാഴം) ഉച്ച കഴിഞ്ഞ് 3 മുതല്‍ 4.30 വരെയാണ് പരിപാടി. വീടുകളില്‍ നിന്നും അജൈവ മാലിന്യം ശേഖരിച്ച് സംഭരണകേന്ദ്രങ്ങളിലെത്തിക്കുക, തരംതിരിക്കുക, പുനചംക്രമണത്തിനു നല്‍കുക തുടങ്ങിയ സുപ്രധാന ജോലികളാണ് ഹരിതകര്‍മ്മസേന നിര്‍വഹിച്ചു വരുന്നത്. വീടുകളിലെ ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ഹരിതകര്‍മ്മസേന നല്‍കി വരുന്നുണ്ട്. സംസ്ഥാനത്തെ 1033 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. 32000ലധികം പേരാണ് ഇതിലൂടെ സംസ്ഥാനമൊട്ടാകെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ ഹരിതകര്‍മ്മസേനാംഗങ്ങളുടെ സുരക്ഷ, ആരോഗ്യ സുരക്ഷ, പാഴ്‌വസ്തുക്കള്‍ തരംതിരിക്കേണ്ട ആവശ്യകത എന്നിവയും ഇതു സംബന്ധിച്ച പൊതുവിലുള്ള സംശയനിവാരണവും ഫേസ്ബുക്ക് ലൈവില്‍ ഉണ്ടാകുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. ഇതിനു പുറമേ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, പരിയാരം ഗ്രാമപഞ്ചായത്ത്, വടകര മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങളുടെ അവതരണവും ലൈവില്‍ ഉണ്ടായിരിക്കും. ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് പേജ് fb.com/harithakeralamission സന്ദര്‍ശിച്ച് ലൈവ് പരിപാടി കാണാം. സംശയങ്ങള്‍ക്ക് തല്‍സമയം മറുപടിയും നല്‍കും.

ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍, ഡോ.ടി.എന്‍.സീമ പരിപാടിയില്‍ ആമുഖാവതരണം നടത്തും. മാലിന്യ സംസ്‌കരണ ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവന്‍, മോഡറേറ്ററായിരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് ജയകുമാര്‍ ജെ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ കേശവന്‍ നായര്‍ പി. എന്നിവര്‍ വിഷയാവതരണം നടത്തും. ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ പി.അജയകുമാര്‍ പരിപാടിയുടെ ഏകോപനം നിര്‍വഹിക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...