വാര്‍ത്തകള്‍

03
Apr

കണ്ണൂർ ജില്ലയിൽ പച്ചക്കറി കൃഷി മത്സരം

മട്ടുപ്പാവ് കൃഷിയോ പുരയിട കൃഷിയോ ചെയ്യുന്നുണ്ടോ? കണ്ണൂർ ജില്ലയിൽ താമസിക്കുന്ന ആളാണോ?എന്നാൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കണ്ണൂർ ജില്ലയിൽ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്‌തോളൂ… 8129218246 എന്ന വാട്‌സാപ്പ് നമ്പറിലൂടെ.

മികച്ച കർഷകനോ/ കർഷകയോ നിങ്ങളാകാം…

പൂർണമായും വാട്‌സാപ്പ് വഴിയാണ് മത്സരം മോണിറ്റർ ചെയ്യുന്നത്. ഇതോടൊപ്പം സമ്മാനാർഹരുടെ വീടുകൾ നേരിട്ടും സന്ദർശിക്കും. നടീൽ വസ്തുക്കൾ സ്വന്തമായി സമാഹരിക്കുകയോ കൃഷിഭവൻ, മറ്റ് ഏജൻസികളിൽ നിന്ന് ശേഖരിക്കുകയോ ചെയ്യാം.

പുരയിട കൃഷിക്കും മട്ടുപ്പാവ് കൃഷിക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. രണ്ടിലും മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആവാം. ഒരു ഇനത്തിൽ മാത്രമാണ് മത്സരിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ അതുമാകാം.

നിബന്ധനകൾ

1. വെള്ളരി, മത്തൻ, ഇളവൻ ഇനങ്ങളിൽ ഏതെങ്കിലും രണ്ട് ഇനം കൃഷി ചെയ്യണം

2. വെണ്ട, മുളക്, തക്കാളി, ചീര ഇനത്തിൽ രണ്ട് ഇനം കൃഷി ചെയ്യണം

3. കക്കിരി, താലോലി, പാവൽ, പയർ ഇനങ്ങളിൽ കുറഞ്ഞത് രണ്ട് ഇനവും കൃഷി ചെയ്യണം.

ഇനി ഇതൊന്നുമല്ലാതെ പുതിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നതെങ്കിൽ അവയ്ക്ക് സവിശേഷ പ്ലോട്ട് എന്ന ഇനത്തിൽ മത്സരിക്കാം. പുരയിടകൃഷി ആയാലും മട്ടുപ്പാവ് കൃഷി ആയാലും ഓരോ ഇനത്തിലും പെട്ട 20 ചെടികളെങ്കിലും ഉണ്ടാകണം.

കൂടുതൽ വിവരങ്ങൾ അറിയാൻ: 960521 5180, 95260 12938

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...