വാര്‍ത്തകള്‍

29
May

ഹരിതകേരളം മിഷന്റെ ‘ജലസംഗമം-2019’ 29,30,31. മേയ് 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തില്‍ ‘ജലസംഗമം’ സംഘടിപ്പിക്കുമെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 30, 31 തീയതികളില്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ജലസംഗമം- 2019 ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 30ന് നിര്‍വഹിക്കും. സംസ്ഥാനത്ത് നടന്ന മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജലസംഗമത്തില്‍ അവതരിപ്പിക്കും. 29 മുതല്‍ ടാഗോര്‍ തിയേറ്റര്‍ വളപ്പില്‍ ജലസംരക്ഷണം വിഷയമാക്കി സംഘടിപ്പിക്കുന്ന പ്രദര്‍ശനം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്ത് നടന്നിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടുവിലയിരുത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മേയ് 29 ന് മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ സംയോജന പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴ കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കാട്ടാക്കട മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടു മനസിലാക്കാന്‍ ഫീല്‍ഡ് വിസിറ്റും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. 30ന് വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ തദ്ദേശഭരണ മന്ത്രി എ.സി.മൊയ്തീന്‍, ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി, കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നദീ പുരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും, പ്രാദേശിക ജലസ്രോതസ്സുകളും ജലസുരക്ഷാ പദ്ധതികളും, നഗരനീര്‍ച്ചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളിലാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവതരണങ്ങള്‍ നടക്കുന്നത്. ജലസംഗമത്തില്‍ 30ന് രാവിയെ 10 മുതല്‍ നടക്കുന്ന സമാന്തര സെഷനുകളിലെ അവതരണങ്ങളോട് പ്രതികരിച്ചുകൊണ്ട് രാജ്യത്തെ വിവിധ ഐ.ഐ.ടി. കളില്‍ നിന്നും മറ്റു ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ സംസാരിക്കും.

തെലുങ്കാന സംസ്ഥാനത്തിലെ നെക്‌നാംബൂര്‍ തടാകം, എറാക്കുട്ട തടാകം, പ്രഗതി നഗര്‍ തടാകം മുതലായ വലിയ തടാകങ്ങളുടെ മാതൃകാപരമായി പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ പിലാനി, കേന്ദ്ര ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മധുലികാ ചൗധരി, നീര്‍ത്തട പരിപാലനം, സ്ഥലപര ആസൂത്രണം തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ദ്ധനായ റൂര്‍ക്കി ഐ.ഐ.ടി.യിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനോജ്.കെ.ജയിന്‍, പ്രകൃതി വിഭവ സംരക്ഷണം, പുനസ്ഥാപനം, ജല മലിനജല സംസ്‌കരണം, പാരിസ്ഥിതിക ആഘാത പഠനം എന്നിവയില്‍ വിദഗ്ദ്ധനായ വിനോദ് താരെ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇവരെക്കൂടാതെ വിവിധ ഐ.ഐ.ടി.കളില്‍ നിന്നുമുള്ള ഡോ.പി.ആതിര, ഡോ.എന്‍.സി നാരായണന്‍, ഡോ.ടി.എല്‍ദോ, കോഴിക്കോട് എന്‍.ഐ.ടി യിലെ സന്തോഷ് തമ്പി, ബാര്‍ട്ടന്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുമുള്ള സുജ, ജലസംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള പ്രദീപ്കുമാര്‍, ജോയ് കെ.ജെ തുടങ്ങിയവര്‍ പങ്കെടുക്കും. സി.ഡബ്ല്യു.ആര്‍.ഡി.എം, സി.ഡബ്ല്യു.സി, സി.ജി.ഡബ്ല്യു.ബി തുടങ്ങിയവയില്‍ നിന്നുള്ള വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും രണ്ടുവീതം പ്രതിനിധികളും ഉദ്യോഗസ്ഥരും സംഗമത്തില്‍ പങ്കെടുക്കും. 31ന് നടക്കുന്ന പ്ലീനറി സെഷനില്‍ സമാന്തര സെഷനിലെ അവതരണങ്ങളെയും തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകളുടേയും ക്രോഡീകരിച്ചുകൊണ്ടുള്ള അവതരണങ്ങളോട് വിദഗ്ദ്ധര്‍ പ്രതികരിക്കും. ഇതിന്റെയടിസ്ഥാനത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഈ സെഷന് നേതൃത്വം നല്‍കും. മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമയും പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...