07
Dec
പെരുംതോട് പുഴ: ആലോചനായോഗം നടന്നു
0 Comment
പെരുംതോട് പുഴ: ആലോചനായോഗം നടന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍-പെരുംതോട് പുഴയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആലോചനായോഗം മതിലകം ബ്ലോക്ക് ഓഫീസില്‍ നടന്നു. ശ്രീ.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി പദ്ധതി നിര്‍വ്വഹണം നടത്തണമെന്ന് എം.എല്‍.എ പറഞ്ഞു. വിവിധ വകുപ്പുകളിലെ പ്രതിനിധികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു. ഹരിതകേരളം മിഷന് കോര്‍ഡിനേറ്റര്‍ ശ്രീ.ജയകുമാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി സംസാരിച്ചു.