വാര്‍ത്തകള്‍

07
Jul

ഉദ്യാനം പദ്ധതി മാതൃകാപരം : ഡോ. ടി.എൻ. സീമ

ഉദ്യാനം പദ്ധതി മാതൃകാപരം : ഡോ. ടി.എൻ. സീമ
ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച് സംരംഭത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യാനം പദ്ധതി മാതൃകാപരമെന്ന് ഹരിതകേരളം മിഷൻ  എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ. കവടിയാർ മൻമോഹൻ ബംഗ്ലാവ്, ഗോൾഫ് ലിനക്‌സ് റോഡിലെ മാലിന്യകൂമ്പാരങ്ങൾ വൃത്തിയാക്കി പൂന്തോട്ടമാക്കി മാറ്റുന്ന ഉദ്യാനം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണാനെത്തിയതായിരുന്നു അവർ.
 ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് ജൈവമാലിന്യത്തെ ഗ്രോബാഗുകളിൽ നിറച്ച് അലങ്കാരസസ്യങ്ങൾ നടുകയും പ്ലാസ്റ്റിക് അടക്കമുള്ള  കഴുകി വൃത്തിയാക്കി റീസൈക്ലിങ് യൂണിറ്റുകളിലേക്ക് അയയ്ക്കുകയുമാണ് പദ്ധതിയിലൂടെ നടക്കുന്നത്. ടെറുമോ പെൻപോൾ മുഖ്യ സ്‌പോൺസറും ബി.എ.ഐ.,സി.ഐ.ഐ,യങ് ഇന്ത്യൻസ് ,ടി.എ.ടി.എഫ്.,ടി.സി.സി.ഐ ,റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനുകൾ എന്നിവ സി ഫൈവിന്റെ മുഖ്യ പങ്കാളികളുമാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കളക്ടർ ഡോ.കെ. വാസുകി എന്നിവരാണ് മാർഗനിർദേശികൾ.
മാതൃക പദ്ധതി വിജയിപ്പിക്കുന്നതിന് ജനങ്ങളുടെ പ്രവർത്തനവും നിരീക്ഷണവും അനിവാര്യമാണെന്ന് ഡോ. ടി.എൻ. സീമ പറഞ്ഞു. മ്യൂസിയം സബ് ഇൻസ്‌പെക്ടർ, വാർഡ് കൗൺസിലർ മുരളീധരൻ, കോളജ് വിദ്യാർഥികൾ, നാഷണൽ സർവീസ് സ്‌കീം, നെഹ്‌റു യുവകേന്ദ്ര വോളന്റിയേഴ്‌സ്, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സന്നദ്ധപ്രവർത്തനങ്ങൾ നടന്നത് .
ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച് സംരംഭത്തിന്റെ ഭാഗമായി ജില്ലയിലെ 36 മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശുചീകരിച്ച് അലങ്കാരസസ്യങ്ങൾ, ചുമർ ചിത്രങ്ങൾ എന്നിവയിലൂടെ സൗന്ദര്യവത്ക്കരിച്ചു. ഇവയെ മാതൃക റോഡുകളാക്കി മാറ്റി മേൽനോട്ടം പ്രദേശവാസിൾക്കു കൈമാറുകയാണ് ലക്ഷ്യം.
IMG_20180704_132022
IMG_20180704_125918

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...