വാര്‍ത്തകള്‍

23
Jun

നേമം ബ്ലോക്കിൽ ഹരിത സമൃദ്ധി; ഉൽപാദിപ്പിച്ചത് 3,35,000 ഫലവൃക്ഷത്തൈകൾ

കേരള സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി കഴിഞ്ഞ സാമ്പത്തികവർഷം ഉത്പാദിപ്പിച്ചത് 3,35,250 ഫലവൃക്ഷത്തൈകൾ. ഇവയുടെ ഉത്പാദനത്തിനായി 173 പുതിയ നഴ്‌സറികളാണ് പഞ്ചായത്ത് സ്ഥാപിച്ചത്. 1,38,826 ഫലവൃക്ഷ തൈകൾ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്‌കൂളുകൾ, അംഗൻവാടികൾ, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ എന്നിവർക്കായി വിതരണം ചെയ്തു.

ശേഷിക്കുന്ന 1,96,426 തൈകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ട് പരിപാലിക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. പഞ്ചായത്തിന് കീഴിലെ റോഡുകളുടെ വശങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു ഭൂമി എന്നിവിടങ്ങളിൽ മുഴുവൻ തൈകളും നട്ട് പരിപാലിക്കുന്നതിനായുള്ള നടപടികൾ നടന്നുവരികയാണെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി പറഞ്ഞു.

3 മുതൽ 5 വർഷം വരെ വൃക്ഷം നട്ട് പരിപാലിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധിക്കും. തൊഴിലുറപ്പ് നിയമത്തിൽ പറയുന്ന വൾണറബിൾ വിഭാഗത്തിലുള്ള തൊഴിലാളികൾക്കായിരിക്കും പരിപാലന ചുമതല. ഫലവൃക്ഷങ്ങളിൽ നിന്നും ലഭിക്കുന്ന ആദായവും ഈ തൊഴിലാളിക്ക് തന്നെ ലഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...