വാര്‍ത്തകള്‍

13
Mar

സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം: ഹരിതകേരളം മിഷന്‍ ശില്‍പ്പശാലക്ക് തുടക്കമായി

സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം: ഹരിതകേരളം മിഷന്‍ ശില്‍പ്പശാലക്ക് തുടക്കമായി

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളേയും ഹരിത പെരുമാറ്റ ചട്ടത്തിലേക്ക് WhatsApp Image 2018-03-13 at 11.17.27 AMകൊണ്ടുവരുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന സംസ്ഥാനതല ശില്‍പ്പശാലയ്ക്ക് ഇന്ന് (13.03.2018) തിരുവനന്തപുരത്ത് ഐ.എം.ജി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരള)യില്‍ തുടക്കമിട്ടു. രാവിലെ 10 മണിക്ക് ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

WhatsApp Image 2018-03-13 at 10.43.31 AMസംസ്ഥാനത്തെ മുഴവന്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശീലിപ്പിക്കുന്നതിനു വേണ്ട റിസോഴ്‌സ് പേഴ്‌സണ്‍മാരെ സജ്ജമാക്കുകയാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ വീതമാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത് . ഇതില്‍ 5 പേര്‍ ഉദ്യോഗസ്ഥരും 5 പേര്‍ സന്നദ്ധ പ്രവര്‍ത്തകരുമാണ്. ഇതിനു പുറമെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 170 ഓളം പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

ഹരിതപെരുമാറ്റച്ചട്ടത്തെക്കുറിച്ചും അതു നടപ്പിലാക്കുന്നതിന്റെ രീതിശാസ്ത്രത്തെക്കുറിച്ചും WhatsApp Image 2018-03-13 at 10.43.16 AMവിശദമാക്കുന്ന സമഗ്രമായ പരിശീലനമാണ് ശില്‍പ്പശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ത്, എന്തിന്? എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹരിതകേരളം മിഷന്‍ സാങ്കേതിക ഉപദേഷ്ടാവുമായ ഡോ. അജയകുമാര്‍ വര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരത്ത് തെരഞ്ഞെടുക്കപ്പെട്ട 10 സ്ഥാപനങ്ങളില്‍ നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെ അവസ്ഥാ പഠനം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ചര്‍ച്ച, ദ്രവമാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ജലവിനിയോഗം, ഊര്‍ജ്ജ സംരക്ഷണം, ഓഫീസ് പൂന്തോട്ടം-പച്ചക്കറികൃഷി-മരംനടീല്‍, ഉത്സവങ്ങള്‍-വിവാഹങ്ങള്‍-ചടങ്ങുകള്‍ എന്നിവയിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കല്‍, ഗ്രീന്‍ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് ക്ലീന്‍ കേരള കമ്പനി സേവനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ശില്‍പ്പശാലയില്‍ ഉൾപ്പെടുത്തി.

WhatsApp Image 2018-03-13 at 10.43.15 AMശുചിത്വമിഷന്‍ ഡയറക്ടര്‍ എല്‍.പി.ചിത്തര്‍, ശുചിത്വ മിഷനില്‍ നിന്നുള്ള ഡോ. അനുജ.പി.ജി, ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റ്മാരായ എബ്രഹാം കോശി, എന്‍. ജഗജീവന്‍, എസ്.യു.സഞ്ജീവ്, ടി.പി.സുധാകരന്‍, എനര്‍ജി മേനേജ്‌മെന്റ് സെന്ററില്‍ നിന്നും സുഭാഷ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും ഷീല എ.എം. തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തി. കിലയുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് ഹരിതകേരളം മിഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...