വാര്‍ത്തകള്‍

21
Oct

കിണർ റീചാർജ്ജിംഗിൽ പരിശീലനം

തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി ഹരിതകേരളം മിഷന്‍റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന ജലശ്രീ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി കിലയുടെ സഹായത്തോടെ കിണര്‍ റീചാര്‍ജ്ജിംഗില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ പരമാവധി കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനുള്ള ശ്രമം ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ നടന്നു വരികയാണ്. ഇതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കിണര്‍ റീചാര്‍ജ്ജിംഗില്‍ സാങ്കേതിക പരിജ്ഞാനമുള്ള ഒരു തൊഴില്‍ സേനയ്ക്ക് രൂപം നല്കാന്‍ ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 11 ബ്ലോക്ക് തലത്തിലും നടക്കുന്ന ട്രെയിനിങ് ഈ മാസം 24 ന് (ചൊവ്വ)വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. 5 ഏകദിന പരിശീലനപരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. 400 ഓളം സാങ്കേതിക ജീവനക്കാര്‍ പങ്കെടുക്കും.

ഹരിതകേരളം മിഷന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് കിണറുകളുടെ സംരക്ഷണവും റീചാര്‍ജ്ജിങ്ങും. കേരളത്തില്‍ ഭൂരിപക്ഷം പേരും കിണറുകളെയാണ് കുടിവെള്ള സ്രോതസ്സായി ആശ്രയിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് മഴ ലഭിച്ചാല്‍ പോലും വേനല്‍ക്കാലത്ത് വറ്റുന്ന കിണറുകളുടെ എണ്ണം വര്‍ഷം തോറും കൂടി വരികയാണ്. ഭൂജലസംരക്ഷണം ശരിയായ രീതിയില്‍ നടക്കാത്തതാണ് ഇതിന് കാരണം. ഇതൊഴിവാക്കാന്‍ പരമാവധി കിണറുകളില്‍ റീചാര്‍ജ്ജ് സംവിധാനം ഒരുക്കുന്നതിനുള്ള ശ്രമമാണ് ഹരിതകേരളം മിഷന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. കിണര്‍ റീചാര്‍ജ്ജിംഗ് ഫലപ്രദമായി നടപ്പിലാക്കുക വഴി ഭൂഗര്‍ഭ ജലസ്രോതസ്സ് പരിപോഷിപ്പിക്കപ്പെടുകയും തുടര്‍ന്ന് കുളങ്ങള്‍, തോടുകള്‍ എന്നിവയിലേക്ക് മഴക്കാലത്തിന് ശേഷം നീരൊഴുക്ക് ഉണ്ടാവുകയും ചെയ്യും.

വാമനപുരം,കിളിമാനൂര്‍, പോത്തന്‍കോട് എന്നീ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ മാസം 24 ന് ആറ്റിങ്ങല്‍ ബോയ്സ് ഹൈസ്കൂളില്‍ വച്ചാണ് പരിശീലനം. ഇതേ സ്ഥലത്ത് തന്നെ 25 ന് നടക്കുന്ന പരിശീലനത്തില്‍ വര്‍ക്കല, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്നും വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ നിന്നുമുള്ളവര്‍ പങ്കെടുക്കും.വെള്ളനാട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വച്ച് 26 ന് നടക്കുന്ന പരിശീലന പരിപാടിയില്‍ വെള്ളനാട്, നെടുമങ്ങാട് ബ്ളോക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. നേമം, അതിയന്നൂര്‍, ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക ജീവനക്കാര്‍ക്ക് 27 ന് ബാലരാമപുരം ഹയര്‍സെക്കണ്ടറി സ്കൂളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ധനുവച്ചപുരം ഗേള്‍സ് ഹൈസ്കൂളില്‍ 28 ന് നടക്കുന്ന പരിശീലനത്തില്‍ പാറശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...