വാര്‍ത്തകള്‍

10
Aug

മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം: ആഗസ്റ്റ് 15-ന് വിപുലമായ പരിപാടികള്‍

ഹരിതകേരള മിഷന്റെ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം എന്ന പരിപാടിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷന്‍ വഴി പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡടിസ്ഥാനത്തില്‍ എല്ലാ വീടുകളിലും അവസ്ഥാ നിര്‍ണയസര്‍വേ ആഗസ്റ്റ് ആറിന് ആരംഭിച്ചു. ആഗസ്റ്റ് 13-ന് സമാപിക്കുന്ന സര്‍വേയുടെ ക്രോഡീകരണം ആഗസ്റ്റ് 14-ന് തദ്ദേശസ്ഥാപന തലത്തില്‍ നടത്തും.
ഇതിനുശേഷം ആഗസ്റ്റ് 15-ന് വിപുലമായ പരിപാടികളാണ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുക. വൈകീട്ട് 4 മുതല്‍ 7 വരെ എല്ലാ വാര്‍ഡുകളിലും ശുചിത്വസംഗമം നടത്തി  വാര്‍ഡിലെ മാലിന്യസംസ്‌കരണ അവസ്ഥാ നിര്‍ണയ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇവയുടെ അടിസ്ഥാനത്തില്‍ മാലിന്യസംസ്‌കരണപദ്ധതികള്‍ക്ക് മാറ്റം വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കൂടാതെ മേയര്‍/ചെയര്‍പേഴ്‌സണ്‍/പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പ്രതിജ്ഞ ചൊല്ലും. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇ-മാലിന്യ നിര്‍മാര്‍ജന യജ്ഞവും നടത്തും. ഇതിനായി ആഗസ്റ്റ് 14-ന് കളക്ടറേറ്റ് കോമ്പൗണ്ടിലും ഇടപ്പള്ളി ബ്‌ളോക്കിലും ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിന്നുള്ള ഇ-മാലിന്യം ശേഖരിക്കുകയും ക്‌ളീന്‍ കേരള കമ്പനിക്കു കൈമാറുകയും ചെയ്യും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...