വാര്‍ത്തകള്‍

02
Aug

മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം-വാർഡുതല പരിശീലനം ആരംഭിച്ചു

സംസ്ഥാന ഹരിതകേരളം മിഷൻറെ സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ യജ്ഞത്തിൻറെ ഭാഗമായി ആഗസ്റ്റ് 15നു തുടങ്ങുന്ന മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം പരിപാടിക്കു മുന്നോടിയായി വാർഡുതല പരിശീലന പരിപാടികൾക്ക് തുടക്കമായി.  വിവിധ തലങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ ഏറ്റവും പ്രാധാന്യമേറിയതും സൂക്ഷ്മതല സ്പർശിയുമാണ് വാർഡുതല പരിശീലന പരിപാടി.  കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ടീച്ചർമാർ, ആശാവർക്കർ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, റിട്ട.ജീവനക്കാർ തുടങ്ങിയവരാണ് ഈ പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നത്.  ഇവരാണ് വോളണ്ടിയർമാരായി വിവരശേഖരണത്തിനും ബോധവൽക്കരണ പ്രവർത്തനത്തിനുമായി ആഗസ്റ്റ് 6 മുതൽ 13വരെ തീയതികളിൽ ഓരോ വീട്ടിലും സന്ദർശനം നടത്തുന്നത്.  50 വീടുകൾക്ക് രണ്ടുപേരെ വീതം വോളണ്ടിയർമാരായി ചുമതലപ്പെടുത്തും.

ഈമാസം 2നു പൂർത്തിയാകുന്ന വാർഡുതല പരിശീലനം കഴിഞ്ഞാൽ ഇവരുടെ യോഗം ഈമാസം 5നു വിളിച്ചുചേർക്കും.  വോളണ്ടിയർമാരുടെ ഗൃഹസന്ദർശനവേളയിൽ നൽകാനുള്ള ലഘുലേഖകൾ, അവസ്ഥാ നിർണ്ണയ പഠനരേഖ എന്നിവ യോഗത്തിൽ വോളണ്ടിയർമാർക്ക് വിതരണം ചെയ്യും.  കിലയുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തുന്ന ചടങ്ങിനുശേഷം മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം എന്ന പ്രഖ്യാപനം നടത്തുന്നതോടെ കേരളം സമ്പൂർണ്ണ മാലിന്യരഹിത സംസ്ഥാനമാക്കുകയെന്ന മഹാലക്ഷ്യത്തിനുള്ള യജ്ഞത്തിനു തുടക്കമാകും.  15നും 16നും ജനപ്രതിനിധികൾ ഉൾപ്പെടുന്ന സംഘം ഭവന സന്ദർശനവും ബോധവൽക്കരണവും നടത്തും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...