വാര്‍ത്തകള്‍

22
Jul

ജൈവ പച്ചക്കറി കൃഷി വീട്ടുവളപ്പിൽ

വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ നല്ലത് ചീര, തക്കാളി, കത്തിരി, പടവലം, പാവൽ, പയർ, മുളക്, കോവൽ, വെള്ളരി, മത്തൻ, കുമ്പളം എന്നീ വിളകളാണ്.

ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം നിലനിർത്തുന്നതിന് ദൈനംദിനം ശരാശരി 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശ്ശിച്ചിട്ടുള്ളത് എന്നാൽ നമ്മുടെ പച്ചക്കറി ഉപയോഗം ശരാശരി 30 ഗ്രാം മാത്രമാണ്. പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികൾ നാം വീട്ടുവളപ്പിൽ തന്നെ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഒരൽപ്പം സ്ഥലം ഉണ്ടെങ്കിൽ വീട്ടിൽ നമുക്കൊരു അടുക്കള തോട്ടം ഉണ്ടാക്കാം. നല്ല സൂര്യപ്രകാശം കിട്ടുന്നതും നീർവാർച്ചയും ജലസേചന സൗകര്യവും ഉള്ളതുമായ സ്ഥലം വേണം പച്ചക്കറി കൃഷി ചെയ്യാൻ തെരഞ്ഞെടുക്കേണ്ടത്. രാസവളങ്ങളും രസകീടനാശിനികളും പൂർണ്ണമായും ഒഴിവാക്കി വീട്ടുവളപ്പിലെ കൃഷിക്ക് ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുക. ചാണകം, കോഴിവളം, ആട്ടിൻകാഷ്ഠം, പിണ്ണാക്ക്, കമ്പോസ്റ്റ് വളങ്ങൾ, ജൈവസ്ലറി, എല്ലുപൊടി, എന്നിവ ലഭ്യതക്ക് അനുസരിച്ച് ഉപയോഗിക്കാം. സൂക്ഷ്മാണു വളങ്ങളായ റൈസോബിയം, അസ്റ്റോ ബാക്ടർ, അസ്സോസ്സ് പയറില്ലം, ഫോസ്ഫറസ്സ് ബാക്ടീരിയ, പൊട്ടാഷ് ബാക്ടീരിയ, എന്നിവയും ഉപയോഗിക്കാം

മട്ടുപാവുകൃഷി

കൃഷിസ്ഥലം ഇല്ലാത്തവർക്ക് നല്ല സുര്യപ്രകാശം കിട്ടുന്ന ടെറസ്/മുറ്റം ഉണ്ടെങ്കിൽ സമൃദ്ധമായി പച്ചക്കറി വിളയിക്കാൻ ഈ സ്ഥലം തന്നെ മതിയാകും. (ആവശ്യമെങ്കിൽ നല്ല വെയിൽ ഉള്ള സമയം ഷൈഡ്നെറ്റ് ഉപയോഗിക്കുക) മേൽ മണ്ണ്, ഉണക്കിപൊടിച്ച, ചാണകം (ട്രൈക്കോഡർമ്മ കൾച്ചർ ചെയ്തത് ഉത്തമം) മണൽ/ ചകിരിചോർ എന്നിവ തുല്യ അളവിൽ എടുത്ത് നല്ലപോലെ കൂട്ടികലർത്തുക ഇതിൽ ആവശ്യത്തിന് വേപ്പിൻപിണ്ണാക്ക് എല്ലുപൊടി എന്നിവ ചേർക്കാം. ഇവ ഗ്രോബാഗിൽ നിറയ്കുക. ഇതിലാണ് തൈകൾ നടേണ്ടത്. ഗ്രോബാഗിലുള്ളസുഷിരങ്ങൾ അടഞ്ഞുപോകാതിരിക്കാൻ ചകിരികൊണ്ടുള്ള പ്ലഗ്ഗിങ്ങ് നടത്തേണ്ടതാണ്.

ടെറസ്സിൽ കയറ്റിവയ്കുമ്പോൾ, തറ കേടുവരാതിരിക്കാൻ കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനുമുകളിൽ രണ്ട് ചെങ്കല്ല് അടുക്കിവച്ച് ഗ്രോബാഗ് വെക്കുന്നതാണ് നല്ലത്. ദിവസവും നനകൊടുക്കാൻ ശ്രദ്ധിക്കണം. ഓരോ വിളകഴിയുമ്പോഴും മണ്ണിളക്കി ജൈവ ജീവാണു വളങ്ങൾ ചേർത്ത് അടുത്ത വിള നടാം. ഒരേ വിള തന്നെ തുടർച്ചയായി ഒരു ഗ്രോബാഗിൽ ചെയ്യാതിരികാൻ ശ്രദ്ധിക്കുക.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...