വാര്‍ത്തകള്‍

19
Jul

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം ഓഗസ്റ്റ് 15ന് വ്യക്തികളും സംഘടനകളും സഹകരിക്കണം മന്ത്രി എ.കെബാലന്‍

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തിയതിന് ശേഷം ബന്ധപ്പെട്ട മന്ത്രിമാര്‍ ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം നടത്തുമെന്ന് നിയമസാംസ്‌കാരിക പട്ടിക പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. തുടര്‍ന്ന് എം.പി.മാരും എം.എല്‍.എ.മാരും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യ നിര്‍മാര്‍ജനം , വൃക്ഷവത്കരണം, ജല സംരക്ഷണം തുടങ്ങി ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണം നിയമപരമായി പൂര്‍ണമായും അതത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാല്‍ മാലിന്യത്തിന്റെ തോതും പഞ്ചായത്തുകളിലെ ഘടനാപരമായ ശേഷിക്കുറവും കാരണം ഇത് പഞ്ചായത്തുകളുടെ മാത്രം ഉത്തരവാദിത്തമായി കാണാന്‍ കഴിയില്ല. അതിനാല്‍ ഓഗസ്റ്റ് 15ലെ പ്രഖ്യാപനത്തിന്റെ ലക്ഷ്യം നിറവേറ്റുന്നതിലുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

ഓഗസ്റ്റ് ആറ് മുതല്‍ 14 വരെ ഗൃഹസന്ദര്‍ശനവും ബോധവത്കരണവും നടത്തും. ഗൃഹതലവിവര ശേഖരണത്തിന് ഒരു കുടുംബശ്രീ അംഗവും പരിശീലനം ലഭിച്ച മറ്റൊരു വ്യക്തിയുമാവും. രണ്ട് പേരടങ്ങുന്ന ഒരു സംഘത്തിന് 4050 വരെ വീടുകളുടെ ചുമതല നല്‍കും. ജൂലൈ 30നകം സംസ്ഥാന ജില്ലാ വാര്‍ഡ്തല പരിശീലനം പൂര്‍ത്തിയാവും. പദയാത്രകള്‍, കോര്‍ണര്‍ യോഗങ്ങള്‍, റോഡ്‌ഷോ , ചുവരെഴുത്ത് എന്നിവയിലൂടെ വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനം നടത്തും. തുടര്‍ന്ന് ഗുണഭോക്തൃ ഗ്രാമസഭകള്‍ ചേര്‍ന്ന് akbal-clപ്രത്യേക അജണ്ടയായി മാലിന്യ നിര്‍മാര്‍ജനം ചര്‍ച്ച ചെയ്യും. സര്‍വെയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും സമഗ്ര ശുചിത്വ പദ്ധതി തയ്യാറാക്കും. നവംബര്‍ ഒന്നിന് പദ്ധതിയുടെ തുടക്കം കുറിക്കും.

കെ.ബാബു എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജിസ്റ്റാ കലക്ടര്‍ പി.മേരിക്കുട്ടി, എ.ഡി.എം.എസ്. വിജയന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ , ജനപ്രതിനിധികള്‍ പങ്കെടുത്തു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...