വാര്‍ത്തകള്‍

17
Jul

“മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം” പ്രഥമ പരിശീലന ശില്പശാല സംഘടിപ്പിച്ചു

സംസ്ഥാനത്ത് സമഗ്ര മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തുടക്കമിടുന്ന ” മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം” പദ്ധതിയുടെ പ്രഥമ സംഘടനാ സമ്മേളനം തൈക്കാട് ഫാമിലി വെൽഫെയർ സെന്ററിൽ ഇന്ന് നടന്നു. അടുത്ത മാസം ആഗസ്ത് 15 സ്വന്തന്ത്ര ദിനത്തിൽ സംസ്ഥാനതല ഉദ്ഘാടനത്തോടെ പദ്ധതിയ്ക്ക് ഔദ്യോഗികമായി തുടക്കമാകും. ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ജില്ലാ കോർഡിനേറ്റർമാരും റിസോഴ്സ് പേഴ്സന്മാർക്കും പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ പരിശീലന പരിപാടിയായിട്ടാണ് ഇന്നത്തെ ശില്പശാല സംഘടിപ്പിച്ചത്.

Haritha Keralam Mission ഉപാധ്യക്ഷയും മുൻ എം.പി കൂടിയായ Dr T N Seema ശില്പശാല ഉദ്ഘാടനം ചെയ്തു. “മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം” പദ്ധതി കുറച്ചുദിവസക്കാലത്തേക്ക് നടത്തപ്പെടുന്ന ഒരു പദ്ധതിയായിട്ടല്ല മറിച്ച് കേരളം പരിപൂർണ്ണ മാലിന്യ മുക്തമാകുന്നതുവരെ വേണ്ട കർമ്മപദ്ധതികളുടെ തുടർച്ചയായാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് ഡോ.ടി.എൻ.സീമ പറഞ്ഞു. തുടർന്ന് ശുചിത്വ മിഷൻ ഓപ്പറേഷൻസ് ഡയറക്ടർ ശ്രീ.വി.ജോയ് സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ.കെ.വാസുകി ഐ.എ.എസ് ആമുഖ പ്രഭാഷണവും നടത്തി. പദ്ധതിയുടെ വിജയത്തിനായി നടപ്പിലാക്കേണ്ട ചില നൂതന ആശയങ്ങൾ ഡോ.കെ.വാസുകി എല്ലാവരോടും പങ്കുവച്ചു. തുടർന്ന് ഹരിതകേരളം മിഷന്റെ ടെക്‌നിക്കൽ അഡ്വൈസറായ ഡോ.ആർ.Ajaykumar Varma പരിശീലനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ സമഗ്ര ശുചീകരണ പരിപാടിയെക്കുറിച്ച് ശിചിത്വ മിഷൻ ഡയറക്ടർ(കുടിവെള്ളം) ശ്രീ. എൽ.പി.ചിത്തർ അവതരണം നടത്തി.ഓരോ വാർഡുകളിലും 50 വീടുകൾ വീതം തിരിച്ച് സഹായത്തിന് 2 റിസോഴ്സ് പേഴ്‌സൻസ് എന്ന കണക്കിൽ പരിശീലനം ലഭ്യമാക്കണമെന്നു അദ്ദേഹം പറഞ്ഞു. ഹരിതകേരളം മിഷൻ കൺസൽട്ടൻറ് ശ്രീ.ടി.പി.സുധാകരൻ ‘ഗൃഹ സന്ദർശന പരിപാടിയും മാലിന്യ സംസ്കരണ അവസ്ഥാ നിർണ്ണയവും’ എന്ന വിഷയത്തെ പറ്റി സംസാരിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്കരണം വീടുകളിൽ പ്രാവർത്തികമാക്കുന്നതിന് ഗൃഹ സന്ദർശനത്തിലൂടെ നേരിട്ടുള്ള സംവദനവും സഹായവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ശുചിത്വ മിഷൻ മാസ്റ്റർ ഫാക്കൽറ്റി ശ്രീ.ജഗജീവൻ വാർഡുതലത്തിൽ തലത്തിൽ നടത്തുന്ന ശുചിത്വ നിലവാരത്തിന്റെ അവസ്ഥാ പ്രഖ്യാപനവും കൈവരിക്കേണ്ട തുടർ ലക്ഷ്യവും അതിനായി നടപ്പിലാക്കേണ്ട കർമ്മ പരിപാടിയെക്കുറിച്ചും സംസാരിച്ചു.

പദ്ധതി പ്രവർത്തനങ്ങളുടെ വിശദീകരത്തിനു ശേഷം പരിപാടിയിൽ പങ്കെടുത്ത റിസോഴ്സ് പേഴ്‌സൻമാരും ജില്ലാ കോർഡിനേറ്റർമാരും ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചകൾ നടത്തി. ചർച്ചയിൽ ഉയർന്നു വന്ന കാര്യങ്ങൾ പൊതുവേദിയിൽ ഉന്നയിച്ചു. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിലേക്കായി നിരവധി നല്ല നിർദ്ദേശങ്ങൾ അവരിൽ നിന്നും ഉണ്ടായി. ആഗസ്ത് 15 ന് മുന്നോടിയായി ജില്ലാ, ബ്ലോക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വാർഡുകളിൽ നടത്തപ്പെടേണ്ട പരിപാടികളെക്കുറിച്ച് പ്രാഥമിക ധാരണ ശില്പശാലയിൽ ഉണ്ടായി. 2017 ജൂലൈ 18 നു മുൻപ് ശുചിത്വ മാലിന്യ സംസ്കരണ യജ്ഞത്തിന്റെ ജില്ലാതല പരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിന് ജില്ലാതല മിഷനുകളുടെ യോഗം ജില്ലകളുടെ ചാർജ്ജുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേരുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജൂലൈ 22 തുടർന്നുള്ള തീയതികളിൽ ചെറുവാനും വാർഡ്തല സാനിറ്റേഷൻ സമിതികളുടെ യോഗം ജൂലൈ അവസാന വാരം നടത്താനും തീരുമാനമായി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...