വാര്‍ത്തകള്‍

15
Jun

കോട്ടൺഹിൽ സ്കൂളിൽ എല്ലാ വിദ്യാർഥിനികളും മഷിപ്പേനയിലേക്ക്…

inkpenഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർഥിനികളും മഷിപ്പേന ഉപയോഗിക്കാൻ തുടങ്ങി. ഹരിത വിദ്യാലയത്തിന്റെ ഭാഗമായി ഹരിതകേരളം മിഷനും, ഭാരതീയ സ്റ്റേറ്റ് ബാങ്കും സുംയക്ത സംരംഭമായ പദ്ധതി സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരും നഗരസഭാ മേയർ അഡ്വ. വി കെ പ്രശാന്തും, ഭാരതീയ സ്റ്റേറ്റ് ബാങ്ക് ചീഫ് ജനറൽ മാനേജർ ശ്രീ.എസ് വെങ്കിട്ടരാമനും ചേർന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ മാതൃകാ വിദ്യാലയമായ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നടത്തിയ ഈ മാതൃകാ പദ്ധതി മറ്റ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മേയർ സൂചിപ്പിച്ചു. 4700 പേനകൾക്ക് പുറമേ പേനയിൽ നിറയ്‌ക്കാനുള്ള മഷിയും ബാങ്ക് നൽകുമെന്ന് ശ്രീ. വെങ്കിട്ടരാമൻ സൂചിപ്പിച്ചു. ഹരിതകേരളം മിഷൻ ടെക്നിക്കൽ അഡ്വൈസർ ഡോ. അജയകുമാർ വർമ്മ പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂളിലെ ഹരിത പെരുമാറ്റച്ചട്ടം പ്രകാശനം ചെയ്തു. സ്കൂളിലെ ചങ്ങാതിക്കൂട്ടം കുട്ടികളും എൻ എസ് എസ് വളണ്ടിയർമാരും ചേർന്നെഴുതിയ ‘മരത്തണലിലൊരു ചങ്ങാതിക്കൂട്ടം’ കയ്യെഴുത്തു പുസ്തകം ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...