വാര്‍ത്തകള്‍

15
Jun

ഒറ്റ മനസ്സോടെ ഒരുകോടി തൈ നട്ടു

pryarകേരളം ഒരേമനസ്സോടെ ഒരുകോടി വൃക്ഷത്തൈ നട്ടുനനച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ ആവേശത്തോടെ ഔഷധ-ഫലച്ചെടികളുമായി മണ്ണിലിറങ്ങിയപ്പോള്‍ കേരളം രചിച്ചത് പ്രകൃതിസംരക്ഷണത്തിന്റെ പുതുചരിത്രം. ‘ചേര്‍ത്തുനിര്‍ത്താം മനുഷ്യരെ പ്രകൃതിയുമായി’ എന്ന സന്ദേശമുയര്‍ത്തിയ ലോക പരിസ്ഥിതിദിനാചരണം കേരളത്തില്‍ ജനകീയമുന്നേറ്റമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം തൈകള്‍ നട്ടു.

കേരളത്തിനു നഷ്ടമാകുന്ന ഹരിതാഭയും കാര്‍ഷികസംസ്കൃതിയും തിരിച്ചുപിടിക്കാനുള്ള ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈകള്‍ നട്ടത്. സംസ്ഥാന ഉദ്ഘാടനം കനകക്കുന്നില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെ പിണറായി എ കെ ജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൃക്ഷത്തൈ നട്ടു. നടന്‍ മോഹന്‍ലാല്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ തൈ നട്ടു. വിവിധ മന്ത്രിമാരും ജനപ്രതിനിധികളും സാംസ്കാരികപ്രവര്‍ത്തകരും സിനിമ-സീരിയല്‍ താരങ്ങളും ഉന്നത ഉദ്യോഗസ്ഥരും മതപണ്ഡിതരും വിവിധയിടങ്ങളില്‍ നേതൃത്വംനല്‍കി.

ഫല-ഔഷധയിനത്തില്‍പ്പെട്ട നൂറോളം ഇനം ചെടികളാണ് നട്ടത്. തൈകളുടെ മെച്ചപ്പെട്ട പരിപാലനവും ഉറപ്പാക്കിയിട്ടുണ്ട്. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ പങ്കാളികളായി.

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...