വാര്‍ത്തകള്‍

06
Jun

ഹരിത സന്ദേശം പകര്‍ന്ന് പരിസ്ഥിതി ദിനാഘോഷം

പ്രകൃതിയുമായി ഒരുമിക്കാന്‍ ഒത്തുചേരൂ എന്ന സന്ദേശവുമായി നാടും നഗരവും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നത് നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച് എസ് എസില്‍ വനം-വന്യജീവി വകുപ്പും ജില്ലാപഞ്ചായത്തും സാക്ഷരതാമിഷനും സംഘടിപ്പിച്ച ജില്ലാതല ദിനാഘോഷം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളം കടുത്ത വരള്‍ച്ചയും ജലദൗര്‍ലഭ്യവും നേരിടുന്ന ഒരിടമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ പ്രതേ്യക സാഹചര്യം ജനങ്ങളില്‍ ഒരളവ് വരെ അവബോധം സൃഷ്ടിച്ചിട്ടുണ്ട്. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്ന കാര്യത്തിലടക്കം ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാം ഇനിയും വിധേയമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഗ്രൗണ്ടില്‍ വ്യക്ഷത്തെ നട്ടുകൊണ്ടാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ ഗ്രീന്‍ ഓട്ടോ എന്ന നൂതന പരിപാടിയുടെ ഫ്‌ളാഗ്ഓഫും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും വ്യക്ഷതൈകള്‍ നല്‍കി. എം മുകേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി വിദ്യാനന്ദ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ ഡോ മിത്ര റ്റി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, കൗണ്‍സിലര്‍ ബി ഷൈലജ, ഡി ഇ ഒ ശ്രീദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സോമന്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ അയ്യപ്പന്‍നായര്‍, ഹെഡ്മിസ്ട്രസ് മുംതാസ്ബായി, എ സി എഫ് കോശിജോണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...