വാര്‍ത്തകള്‍

06
Jun

ഹരിതകേരളത്തിന്‍റെ ഓര്‍മക്കുറിപ്പായി നെയിംസ്ലിപ്പുകള്‍

മണപ്പുള്ളിക്കാവ് ഗവ.എല്‍.പി.സ്കൂളിലെ കുട്ടികള്‍ക്ക് ഓരോ ദിവസവും ഓര്‍മക്കുറിപ്പായി ഹരിതകേരളം നെയിംസ്ലിപ്പുകളുണ്ടാവും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തിലാണ് മണപ്പുള്ളിക്കാവ് സ്കൂളിലെ കുട്ടികള്‍ക്ക് ഹരിതകേരളം ലോഗോയുള്ള നെയിംസ്ലിപ്പുകളും നെല്ലി,പേര, സീതപ്പഴം ,മാതളം തുടങ്ങിയ രണ്ട് വീതം ഫലവൃക്ഷതൈകളും നല്‍കിയത്. സ്കൂളിലെ മുന്‍ അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീധരന്‍ മാസ്റ്ററും സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററുമായ എം.ഭവദാസും ചേര്‍ന്ന് നെയിംസ്ലിപ്പുകള്‍ വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ കുമാരി ഹരിതകേരളം മിഷനെക്കുറിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക സാവിത്രി, ഇന്ദിര ടീച്ചര്‍ എന്നിവരും പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...