വാര്‍ത്തകള്‍

06
Jun

പരിസ്ഥിതി ദിനത്തില്‍ കശുമാവ് കൃഷി 10000 തൊഴിലാളികള്‍ തൈ നട്ടു

ആഭ്യന്തര കശുവണ്ടി ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധനവ് ലക്ഷ്യമിട്ട് കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികളില്‍ പരിസ്ഥിതി ദിനത്തില്‍ കശുമാവ് കൃഷി. പതിനായിരം തൊഴിലാളികള്‍ ഒരേ സമയം കശുമാവിന്‍ തൈ നട്ട് പരിസ്ഥിതി പ്രതിജ്ഞയെടുത്തു. കൊട്ടിയത്തെ കോര്‍പ്പറേഷന്‍ ഒന്നാം നമ്പര്‍ ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് കശുമാവിന്‍ തൈ വിതരണം ചെയ്തുകൊണ്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കശുമാവ് കൃഷി വ്യാപനത്തിലൂടെ കേരളത്തിലെ കശുവണ്ടി ഉദ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാകളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കശുമാവ് തൈ നടീല്‍, മുറ്റത്തൊരു കശുമാവ് പദ്ധതിയുടെ ഭാഗമായി എല്ലാ കശുവണ്ടി തൊഴിലാളികള്‍ക്കും കശുമാവ് തൈ വിതരണം, പ്ലാസ്റ്റിക് വിമുക്ത ഫാക്ടറിയുടെ ഭാഗമായി എല്ലാ തൊഴിലാളികള്‍ക്കും സി ഡി സി കാഷ്യൂ ബ്രാന്‍ഡ് പതിപ്പിച്ച ജൂട്ട് ബാഗ് വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, എം ബി ബി എസ്, എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നിവയും വിതരണം ചെയ്തു. എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കശുമാവ് കൃഷി വികസന ഏജന്‍സി ചെയര്‍മാന്‍ ഇക്ബാല്‍, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മുരളി മടന്തകോട്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മണന്‍, കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ടി എഫ് സേവ്യര്‍, ഭരണസമിതി അംഗങ്ങളായ ജി ബാബു. ഡി സജി, ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു. കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി പുനലൂര്‍ ചെമ്മന്തൂര്‍ സ്‌കൂളില്‍ എന്റെ സ്‌കൂളില്‍ ഒരു കശുമാവ് പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി കശുമാവ് തൈ നടീലും പരിസ്ഥിതി പ്രതിജ്ഞയും നടന്നു. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍, സ്‌കൂള്‍ മാനേജര്‍ മഹേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് റീ ഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കുളത്തൂപ്പുഴ എസ്റ്റേറ്റ്, ബി ബി എസ്റ്റേറ്റ് എന്നിവിടങ്ങളിലും കശുമാവിന്‍ തൈ നടീല്‍ നടന്നു. മൂവായിരത്തോളം ഏക്കറിലാണ് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കശുമാവ് കൃഷി ആരംഭിച്ചത്. ഇവിടങ്ങളിലും മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികളിലെ തൊണ്ണൂറ് ഏക്കറില്‍ കശുമാവ് കൃഷിയിലൂടെ മൂന്നു വര്‍ഷംകൊണ്ട് 25 ടണ്‍ തോട്ടണ്ടി ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...