വാര്‍ത്തകള്‍

06
Jun

നിലവിളികുന്നില്‍ 500 മരങ്ങള്‍ നട്ട് പരിസ്ഥിതിദിനാചരണം

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ മംഗലാംകുന്നത്തുളള നിലവിളിക്കുന്നിലെ റോഡ് അരികുകളില്‍ നിന്ന് മാലിന്യം നീക്കി തൈമരങ്ങള്‍ നട്ട് ലോക പരിസ്ഥിതിദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടത്തി.മരത്തൈ നട്ടുകൊണ്ട് പി.ഉണ്ണി എം.എല്‍.എയാണ് ഉദ്ഘാടനം നടത്തിയത്. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, എ.ഡി.എം എസ്.വിജയന്‍ എന്നിവരും തൈനടലില്‍ പങ്കാളികളായി. പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനകള്‍, റോട്ടറി ക്ലബ് അംഗങ്ങള്‍ ഉള്‍പ്പെടെ 500 പേരടങ്ങുന്ന സംഘമാണ് റോഡിന്‍റെ അരകിലോമീറ്ററോളം ഭാഗത്ത് മഹാഗണി, ലക്ഷ്മി തരു, കണിക്കൊന്ന ഉള്‍പ്പെടെയുളള 500-ഓളം തൈകള്‍ നട്ടത്. നടുന്ന മരങ്ങളുടെ സംരക്ഷണം കൂടി ഉറപ്പാക്കണമെന്നും പരമ്പരാഗത കൃഷിരീതിയില്‍ നിന്ന് പിന്മാറിയതിന്‍റെ ഫലമായാണ് ജലക്ഷാമവും അന്തരീക്ഷ താപനില വര്‍ദ്ധനവ് പോലുളള പ്രശ്നങ്ങളും ഉണ്ടായതെന്നു എം.എല്‍.എ പറഞ്ഞു. വൃക്ഷങ്ങളുടെ സംരക്ഷണവും ഗ്രാമപഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രഡിസന്‍റ് അറിയിച്ചു. അതിനായി വനം വകുപ്പിനോട് കമ്പിവലകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. എന്‍ ഷാജു ശങ്കര്‍ അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.അരവിന്ദാക്ഷന്‍,. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആഷിക്ക് അലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജ്യോതി വിത്സന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.രുഗ്മിണി, പി,ശാരിക എന്നിവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...