വാര്‍ത്തകള്‍

06
Jun

ഇനിയൊരു വരള്‍ച്ച ഇല്ലാതിരിക്കാന്‍ പ്രകൃതി സംരക്ഷണത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി

cmWedyകണ്ണൂരില്‍ പരിസ്ഥിതി ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മഴവന്നതോടെ വേനല്‍ മറക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും ഇനിയൊരു വരള്‍ച്ചയില്ലാതിരിക്കാന്‍ നിത്യജാഗ്രതയോടെയുള്ള ജലസംരക്ഷണ-വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുത്തു നടപ്പാക്കണമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍. ചേര്‍ത്ത് നിര്‍ത്താം; മനുഷ്യരെ പ്രകൃതിയുമായി എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി ദിനാഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പിണറായി എ.കെ.ജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴയെത്തിയാല്‍ നാം അതുവരെ അനുഭവിച്ച കൊടും വരള്‍ച്ചയും കടുത്ത ചുടും മറന്നുപോവുന്ന സ്ഥിതിയാണ് പൊതുവെ കാണാറ്. കടുത്ത ചൂടില്‍ കുട്ടികളെ പുറത്തിറക്കാന്‍ പോലും ഭയപ്പെടുന്ന അവസ്ഥ ഇത്തവണയുണ്ടായി. ഒരിക്കലും കുടിവെള്ളക്ഷാമം അനുഭവപ്പെടാത്ത തിരുവനന്തപുരം നഗരത്തെ പോലും വരള്‍ച്ച ബാധിച്ചു. മരങ്ങള്‍ വെട്ടിയും പുഴകളും തോടുകളുമുള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തിയും പ്രകൃതിയോട് നാം ചെയ്ത ക്രൂരതകളാണ് ഇതിനു കാരണം. ശുദ്ധജലസ്രോതസ്സുകളായിരുന്ന നദികളില്‍ ഇന്നൊഴുകുന്നത് മലിനജലമാണ്. നദികള്‍ സംരക്ഷിക്കുന്നതിനു പകരം അവയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇക്കാര്യത്തില്‍ കാഴ്ചക്കാരായി നേക്കിനില്‍ക്കാന്‍ നമുക്കാവില്ല. പുഴകളും തോടുകളും മലകളും കാടുകളും നിറഞ്ഞ് പ്രകൃതിസൗന്ദര്യത്തിന്റെ സംഗമഭൂമിയായ കേരളത്തെ അതേരീതിയില്‍ സംരക്ഷിച്ച് ഭാവിതലമുറയ്ക്ക് കൈമാറുകയെന്നത് നാമോരോരുത്തരുടെയും കടമയാണ്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണമാണ് പ്രധാനം. സര്‍ക്കാര്‍ തുടങ്ങിവച്ച ഹരിതകേരള മിഷന്റെ ഭാഗമായി ജലസംരക്ഷണ-മാലിന്യ സംസ്‌കരണ കാര്യങ്ങളില്‍ ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ജില്ല നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളുണ്ടായതിന്റെ കാരണവുമിതാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി തൈകളാണ് സംസ്ഥാനത്ത് നടുന്നത്. എന്നാല്‍ ഇതുകൊണ്ട് മാത്രം കാര്യമില്ല. അവ പരിപാലിച്ച് സംരക്ഷിക്കാനുള്ള ദൈനംദിന പ്രവൃത്തികള്‍ നാം ഏറ്റെടുക്കണം. ഇത്തരം പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ വലിയ താല്‍പര്യമാണ് കാണിക്കുന്നത്. ചെടികളോടും പൂക്കളോടും പൂമ്പാറ്റകളോടും കാണിക്കുന്ന സ്‌നേഹം മനസ്സില്‍ സഹജീവികളോടുള്ള സ്‌നേഹമായി വളരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. എം.പിമാരായ പി.കെ ശ്രീമതി ടീച്ചര്‍, കെ.കെ രാഗേഷ്, അഡ്വ. എന്‍ ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഉത്തരമേഖലാ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ വിജയാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. ഈ വര്‍ഷത്തെ വനമിത്ര പുരസ്‌കാരം എ.വി നാരായണന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഹരീഷ്‌കുമാറിന് മുഖ്യമന്ത്രി നല്‍കി. മികച്ച എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കുള്ള അവാര്‍ഡും മുഖ്യമന്ത്രി വിതരണം ചെയ്തു. സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സജ്ജമാക്കിയ സഹായി- പി.ആര്‍.ഡി പവലിയനും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...