വാര്‍ത്തകള്‍

05
Jun

ലോക പരിസ്ഥിതി ദിനം: സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികള്‍

ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം നിശാഗന്ധി ആഡിറ്റോറിയിത്തില്‍ രാവിലെ 10.30ന് നടക്കുന്ന പരിസ്ഥിതിദിനാചരണവും വൃക്ഷത്തെ നടീലും ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജു അധ്യക്ഷത വഹിക്കും. രാജ്ഭവന്‍ വളപ്പില്‍ ഉച്ചയ്ക്ക് 12ന് ഗവര്‍ണര്‍ വൃക്ഷത്തൈ നടും. നടന്‍ മോഹല്‍ ലാല്‍ 9.30ന് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ വൃക്ഷതൈ നടും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെ പിണറായി എ.കെ.ജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 9.30ന് പരിസ്ഥിതി ദിനാചരണവും വൃക്ഷത്തെ നടീലും ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പാക്കുന്ന മഴക്കൊയ്ത്തുത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ പങ്കെടുക്കും. സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി അങ്കണത്തില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിക്കും. നന്മമരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9ന് തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീനും ഓണത്തിനൊരു പറനെല്ല് പദ്ധതിയുടെ ഉദ്ഘാടനം സി.എന്‍. ജയദേവന്‍ എം.പി യും ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഇ. ചന്ദ്ര ശേഖരന്‍ രാവിലെ 11 ന് കാസര്‍കോഡ് ഉദന്നൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളിലും ജെ. മെഴ്‌സിക്കുട്ടി അമ്മ രാവിലെ 10ന് കൊല്ലം ഗവ. ബോയ്‌സ് എച്ച്.എസ്.എസിലും ഡോ. ടി.എം. തോമസ് ഐസക്ക് രാവിലെ 10ന് ആലപ്പുഴ എ.എം.എസ്. ഡി.വി സ്‌കൂളിലും ജി. സുധാകരന്‍ രാവിലെ 9.30ന് ആലപ്പുഴ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും കെ.ടി. ജലീല്‍ രാവിലെ 10ന് കല്പറ്റ ഗവ. കോളേജിലും എ.കെ. ബാലന്‍ രാവിലെ 10ന് പെരിങ്ങോട്ട് കുറിശ്ശി ബൊമ്മണ്ണൂര്‍ ഹൈസ്‌കൂളിലും എം.എം. മണി രാവിലെ 9ന് ഇടുക്കി രാമക്കല്‍മേട്ടിലും കെ.കെ. ശൈലജ ടീച്ചര്‍ രാവിലെ 9ന് തിരുവനന്തപുരം കരകുളം ഗവ. യു.പി സ്‌കൂളിലും പരിസ്ഥിതി ദിനാചരണ പരിപാടികളില്‍ പങ്കെടുക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...