വാര്‍ത്തകള്‍

05
Jun

ഗൃഹചൈതന്യം – എല്ലാ വീട്ടിലും ഒരു വേപ്പും കറിവേപ്പും പദ്ധതിക്ക് തുടക്കമായി

പണ്ടുകാലം മുതല്‍ തന്നെ നമ്മുടെ ഗൃഹാങ്കണത്തില്‍ നട്ടുവളര്‍ത്തിയിരുന്ന രണ്ട് സുപ്രധാന ഔഷധസസ്യങ്ങളാണ് ആര്യവേപ്പും കറിവേപ്പും.  നഗരവല്‍ക്കരണം വന്നതോടുകൂടി ഈ ഔഷധസസ്യങ്ങള്‍ രണ്ടും വീടുകളില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു. ഈ രണ്ട് ഔഷധസസ്യങ്ങളുടെയും പ്രാധാന്യവും സംരക്ഷണവും ഉള്‍ക്കൊണ്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ കര്‍മ്മപദ്ധതികളുടെ ഭാഗമായി, ആയൂഷ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഔഷധസസ്യബോര്‍ഡ് ”ഗൃഹചൈതന്യം” അഥവാ ഗൃഹvepത്തിന് ഐശ്വര്യം നല്‍കുന്നത് എന്നര്‍ത്ഥമുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം സംസ്ഥാനത്തെ ”എല്ലാ വീട്ടിലും ഒരു വേപ്പും കറിവേപ്പും” എന്നതാണ്. 5 വര്‍ഷംകൊണ്ട് 15 ലക്ഷം തൈകള്‍ ഉല്‍പ്പാദിപ്പിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലായി ഗ്രാമപഞ്ചായത്തുകള്‍ മുഖേന ഈ പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതിയുടെ ഒന്നാം ഘട്ടമായ ഈ വര്‍ഷം ഒരു ലക്ഷം ആര്യവേപ്പും ഒരു ലക്ഷം കറിവേപ്പും വിതരണം ചെയ്യും. തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളും, ഗവേഷണ സ്ഥാപനങ്ങളും, പ്രശസ്തരായ സന്നദ്ധ സംഘടനകളുമാണ്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...