100 കുളം 50 ദിനം പദ്ധതി സമാപനം; നാളെ (മെയ് 30) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാക്കനാട്: ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ 100 കുളം 50 ദിനം പദ്ധതിയുടെ സമാപനം പുത്തന്‍കുരിശ് വടവുകോട് പന്നിക്കുഴി ചിറയില്‍ നാളെ (മെയ് 30) രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും. ഹരിത കേരള മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ ഡോക്യുമെന്റേഷന് കൈമാറും. ജില്ല കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള സ്വാഗതം ആശംസിക്കും. മുന്‍ എം.പി. പി. രാജീവ്, ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന്, കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ മധു എസ്. നായര്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്, വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക നന്ദനന്‍, ജില്ല പഞ്ചായത്തംഗം സി.കെ. അയ്യപ്പന് കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ബീന കുര്യാക്കോസ്, വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന് തുടങ്ങിയവര്‍ പങ്കെടുക്കും.