വാര്‍ത്തകള്‍

സര്‍വം പ്രകൃതിമയമായി പുഴനടത്തം; വരട്ടാറിനായി ജനമൊഴുകി

വരട്ടാറിനെ വീണ്ടെടുക്കുന്നതിനു നടത്തിയ പുഴ നടത്തം പ്രകൃതിക്കൊപ്പം ചേര്‍ന്നതായി. അനുഗ്രഹം ചൊരിഞ്ഞ് പെയ്ത മഴയിലായിരുന്നു പുഴ നടത്തം. എന്നാല്‍, ഒരിക്കല്‍ പോലും വരട്ടെ ആര്‍ പുഴ നടത്തത്തിന് മഴ തടസമായില്ല.രാവിലെ ഏഴിനു കോയിപ്രം ഗ്രാമപഞ്ചായത്തിലെ വഞ്ചിപ്പോട്ടില്‍ക്കടവില്‍ നിന്ന് യാത്ര ആരംഭിച്ചു. തുടര്‍ന്ന് ഭദ്രേശ്വരം ക്ഷേത്രം റോഡ്, ഓതറ പാറക്കുഴി, ചേന്നാത്ത്, പടനിലം, പുതുക്കുളങ്ങര ചപ്പാത്ത്, പരുമൂട്ടില്‍ കടവ് പാലം, പന്നിവിഴ, തയ്യില്‍തോട്, അടിശേരില്‍ കടവ്, കുളങ്ങരയ്ക്കല്‍, തൈമറവുംകര ബണ്ട്, പുന്നയ്ക്കാട്ടു കടവ്, റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, മാമ്പറ്റകടവ്, തൃക്കയില്‍ ക്ഷേത്രക്കടവ്, ആറാട്ടുകടവ് പാലം, തലയാര്‍ വഞ്ചിമൂട്ടില്‍, നന്നാട്, എരമല്ലിക്കര, ഈരടിച്ചിറ എന്നിവിടങ്ങള്‍ കടന്ന് വാളത്തോടില്‍ പുഴ നടത്തം സമാപിച്ചു. പുഴ നടത്തത്തില്‍ പങ്കെടുത്തവര്‍ക്ക് പാള തൊപ്പിയും തുണിയില്‍ നിര്‍മിച്ച തൊപ്പിയും നല്‍കി. കഴിക്കാന്‍ നാടന്‍ വിഭവങ്ങളായ ഇലയപ്പം, കപ്പ പുഴുങ്ങിയത്, കഞ്ഞി എന്നിവ നല്‍കി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...