വാര്‍ത്തകള്‍

30
May

കടുത്ത പനി വകവയ്ക്കാതെ മന്ത്രി മാത്യു ടി തോമസ്* – വരട്ടെ ആറ്, പുഴനടത്തം ആവേശകരമായി

mtt1കടുത്ത പനി വകവയ്ക്കാതെ ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് വരട്ടാറിനെ വീണ്ടെടുക്കാന്‍ നടത്തിയ വരട്ടെ ആര്‍ പുഴ നടത്തത്തില്‍ പങ്കാളിയായി. പുതുക്കുളങ്ങരയില്‍നിന്നും പുഴ നടത്തത്തിനൊപ്പം ചേര്‍ന്ന മന്ത്രി മാത്യു ടി. തോമസ് യാത്രയുടെ അവസാന സ്ഥലമായ ഇരമല്ലിക്കര വാളത്തോടും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. പുഴനടത്തത്തിന്റെ മുന്‍നിരയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, കെ.കെ. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കൊപ്പം 17 കിലോമീറ്ററോളം ദൂരം അദ്ദേഹം നടന്നു. കടുത്ത പനി കണക്കിലെടുത്ത് വിശ്രമിക്കണമെന്ന ഡോക്ടറുടെ നിര്‍ദേശം മറികടന്നാണ് മന്ത്രി പുഴ നടത്തത്തില്‍ പങ്കാളിയായത്. ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ കെ. അനന്തഗോപന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്,. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ആലപ്പുഴ ജില്ലാ കളക്ടര്‍ വീണ മാധവന്‍, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, തിരുവല്ല സബ് കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ചെങ്ങന്നൂര്‍ നഗരസഭ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിന്‍, കൗണ്‍സിലര്‍മാരായ പി.ആര്‍. പ്രദീപ്, ദേവി പ്രസാദ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മാത്യൂസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാമണി, വൈസ് പ്രസിഡന്റ് ജി. വിവേക്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ്, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ രവീന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, എല്‍ഡിഎഫ് കണ്‍വീനര്‍ അലക്‌സ് കണ്ണമല, ജി. അജയകുമാര്‍, ആര്‍.സനല്‍കുമാര്‍, ഒ.എസ്. ഉണ്ണികൃഷ്ണന്‍, ബീന ഗോവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...