വാര്‍ത്തകള്‍

27
May

വരട്ടാർ-അവലോകനയോഗ തീരുമാനങ്ങള്‍

വരട്ടാർ ക്യാമ്പയിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമായി നടക്കുകയാണ്. അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രാമചന്ദ്രൻ നായർ, വീണാ ജോർജ് എന്നീMLAമാർ, VK. ബേബി IAS,പത്തനംതിട്ട -ആലപ്പുഴ ജില്ലകളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങൾ,സെക്രട്ടറിമാർ, DDP മാർ, NREG S, കുടുംബശ്രീ, ശുചിത്വമിഷൻ ജില്ലാ ഓഫീസർമാർ,തിരുവല്ലസബ് കളക്ടർ, ഡോ.അജയകമാർ വർമ്മ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു കൊണ്ട് ഒരു അവലോകനയോഗം ചേർന്നു.യോഗം താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടതായറിയുന്നു.
1. മെയ് 26ന് MLA മാർ പങ്കെടുത്ത് കൊണ്ട് നിരീക്ഷണ നടത്തവും വിളംബര ജാഥയും
ഇതിനുമുന്നോടിയായി ആറു കടന്നു പോകുന്ന തദ്ദേശസ്ഥാപനങ്ങൾ വരട്ടെയാർ ഗ്രാമസഭകൾ ചേർന്ന് ജനപങ്കാളിത്തം ഉറപ്പാക്കും.
2.’ ജലമൊഴുകും മുമ്പെ ജനമൊഴുകും’ എന്ന ആശയത്തിൽ പത്തനംതിട്ട ജില്ലാശുചിത്വമിഷൻ പോസ്റ്റർ തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കും
3. തദ്ദേശ ഭരണ സ്ഥാപനതല കോ ഓർഡിനേഷന് തിരുവല്ല സബ് കളക്ടർ ചെയർമാനായി ബന്ധപ്പെട്ട തദ്ദേശ ഭരണ തല സെക്രട്ടറിമാർ അംഗങ്ങളായ ഉദ്യോഗസ്ഥതല കമ്മിറ്റി പ്രവർത്തിക്കും
4. മെയ് 29 ന് വരട്ടെയാർ നടത്തം പുതുക്കുളങ്ങര ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് തിരുവൻവണ്ടൂരിൽ സമാപിക്കും
ഇതിനുമുന്നോടിയായി കോയിപ്രം ,ചെങ്ങന്നൂർ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 7 മണിക്ക് ആദി പമ്പ യാത്ര ആരംഭിച്ച് വരട്ടാർ യാത്രയുമായി കൂടിച്ചേരും
5. യാത്രയിലുടനീളം ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും
6. യാത്രക്ക് ശേഷം വരട്ടാറിന്റെ അതിർത്തി നിശ്ചയിക്കുന്നതിന് റവന്യുവിന്റെ നേതൃത്വത്തിൽ സർവെ
7. പുനര്ജീവനപ്രക്രിയകൾ തീരുമാനിക്കാൻ ഡോ.അജയകുമാർ വർമ്മയുടെ നേതൃത്വത്തിൽ പരിസ്ഥിതി ആഘാത പഠനം.പഠനഫലങ്ങൾ പഞ്ചായത്ത് തലത്തിൽചർച്ച ചെയ്യും
8. വൃഷ്ടിപ്രദേശങ്ങളെയും നീർച്ചാലുകളേയും പുനരുദ്ധരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നീർത്തട പദ്ധതികൾ തയ്യാറാക്കും.ഇതിനായി പ്രത്യേക പരിശീലനം നൽകും
9.3 വർഷ കാലയളവിൽ വരട്ടാർപൂർണ്ണമായും ഒഴുകാൻ പാകത്തിൽ ചപ്പാത്തുകൾ നീക്കം ചെയ്ത് പാലം നിർമ്മിക്കും
മണ്ണിനെയുംജലത്തേയും കളങ്ങളും നദികളുമടക്കമുള്ള ജലസ്രോ തസുകളേയും അവഗണിച്ചതിന്റെ തിക്ത ഫലം എത്ര ഭയാനകമാണ് എന്നത് അനുഭവിച്ചു വരുന്ന വരൾച്ച നമ്മെ തിരിച്ചറിയിക്കുന്നു. ഇതിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ് കാ നാമ്പുഴയിലും പള്ളിക്കലാറിലും കണ്ട ജനസഹസ്രങ്ങളുടെ ഒത്തുചേരൽ.മാത്യു.ടി തോമസും, E. ചന്ദ്രശേഖരനും, ഞാനും അടങ്ങുന്ന മന്ത്രിമാർക്കൊപ്പം വരട്ടെയാർ നടത്തത്തിൽ ചേരാൻ നിയമസഭയിലെ പല MLA മാരും തയ്യാറായി വന്നിരിക്കുന്നു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...