വാര്‍ത്തകള്‍

22
May

വരട്ടാര്‍ പുനരുജ്ജീവനം- അവലോകന യോഗം

വരട്ടാർ യാത്രയ്ക്കു മുന്നോടിയായി നടക്കേണ്ടിയിരുന്ന തദ്ദേശ ഭരണ സ്ഥാപന തലത്തിലുള്ള പുനരുജ്ജീവന കണ്‍വന്‍ഷനുകളും വരട്ടാര്‍ തലത്തിലുള്ള കണ്‍വഷനും അവലോകനവും മെയ് 12ന് തിരുവനന്തപുരത്ത് ബഹു മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാനപ്രകാരം തന്നെ നടന്നു.

മെയ് 20 ന് ചെങ്ങന്നൂരില്‍ നടന്ന അവലോകന യോഗത്തില്‍ ചെങ്ങന്നൂർ ആറന്മുള MLA മാര്‍, ജില്ലാ ബ്ളോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ അംഗങ്ങള്‍, തദ്ദേശ വകുപ്പ് സ്പെഷല്‍ സെക്റട്ടറി, ഹരിത കേരളം ഉപദേഷ്ടാവ്, സബ് കളക്ടര്‍, ആലപ്പുഴ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്റട്ടറിമാര്‍, NREGS ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, പുനരുജ്ജീവന സമിതി പ്രവർത്തകർ എന്നിവരും വാര്‍ത്തയറിഞ്ഞെത്തിയ വരട്ടാര്‍ സ്നേഹികളും പങ്കെടുത്തു.

പഞ്ചായത്തുകള്‍ തങ്ങള്‍ തയ്യാറാക്കിയ പുനരുജ്ജീവന പ്ളാനുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ചയ്ക്കുശേഷം പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം തദ്ദേശ വകുപ്പ്പ്പ് സ്പെഷ്യൽ സെക്രട്ടറി യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന് ഉദ്യോഗസ്ഥ രുടെ സംയുക്ത കമ്മറ്റി രൂപീകരിച്ചു. സബ്കളക്ടര്‍ ആയിരിക്കും അദ്ധ്യക്ഷൻ.

തീരുമാനങ്ങള്‍

മെയ് 26 ന് 8 മണിക്ക് MLA മാര്‍ പങ്കെടക്കുന്ന വിളംബര ജാഥ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്ന്.

മെയ് 29 ന് 8 മണിക്ക് നാലു മന്ത്രിമാർ (ജല വിഭവം റവന്യൂ തദ്ദേശ ഭരണം ധനകാര്യം) പങ്കെടുക്കുന്ന വരട്ടെയാര്‍ നടത്തം പുതുക്കുളങ്ങര നിന്ന്.

കോയിപ്പുറം ചെങ്ങന്നൂര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 7 മണിക്ക് വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നാരംഭിക്കുന്ന ആദി പമ്പയാത്ര വരട്ടെയാര്‍ യാത്ര യുമായി ചേര്‍ന്ന് നീങ്ങും.

വഞ്ചിപ്പാട്ടിന്‍റെ അകമ്പടി യാത്ര ആകര്‍ഷകമാക്കും.

ജനമൊഴുകാന്‍ വരട്ടെയാര്‍ ഗ്രാമസഭകളും ശുചിത്വമിന്‍റെനേതൃത്വത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും.

തിരുവന്‍വണ്ടൂരില്‍ സമാപന സമ്മേളനം.

വരട്ടെയാര്‍യാത്ര ശുചിത്വമിഷന്‍റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ശുചിത്വമിഷന്‍ നല്‍കുന്നു.

തൊഴിലുറപ്പും സന്നദ്ധ സേവനവും സമന്വയിപ്പിച്ച് പുഴയിലെ കളകള്‍ നീക്കം ചെയ്യുന്നു.

വരട്ടാര്‍ അതിരുകൾ നിശ്ചയിക്കാന്‍ റവന്യൂ വകുപ്പിന്‍റെ സര്‍വ്വെ.

പുനരുജ്ജീവന പ്രക്രിയകള്‍ തീരുമാനിക്കാന്‍ പരിസ്ഥിതി ആഘാത പഠനം; പഠന ഫലങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ചര്‍ച്ച ചെയ്യുന്നു.

വൃഷ്ടി പ്രദേശത്തെ നീ ര്‍ചാലുകളുടെ പുനരുജ്ജീവനം; ജല സംരക്ഷണ പ്രവർത്തനങ്ങള്‍: ഇതിനായി പഞ്ചായത്തുകൾ പദ്ധതി യയ്യാറാക്കുന്നു.

നീര്‍ത്തട വികസന പ്ളാനുകള്‍ തയ്യാറാക്കാന്‍ ജനപ്രതിനിധികള്‍ക്കും പഞ്ചായത്ത് ആസൂത്രണ സമിതികൾക്കും പുനരുജ്ജീവന സമിതികൾ ക്കും പരിശീലനം.

3-5 വര്‍ഷം കൊണ്ട് വരട്ടാര്‍ പൂര്‍ണ്ണ ആരോഗ്യവതിയായി മാറും. പ്റവര്‍ത്തനങ്ങളില്‍
പങ്കാളികളാവാന്‍ എല്ലാ പുഴ സ്നേഹികളുടെയും സഹകരണവും പങ്കാളിത്തവും ഹരിത കേരളം മിഷന്‍ അഭ്യര്‍ത്ഥിച്ചു.‍

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...