വാര്‍ത്തകള്‍

10
May

‘കണ്ണൂർ കാലത്തിനൊപ്പം’ പദ്ധതി തുടക്കമായി

പുഴയെയറിയാന്‍ പത്തുകിലോമീറ്റര്‍ പദയാത്ര…
ഒരു പുഴയെ വീണ്ടെടുക്കാനാണിത്…

kanamചക്കരക്കല്ല്: പുഴയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ, ജലക്ഷാമമകറ്റാൻ, കൃഷി സജീവമാക്കാൻ, സർവോപരി ഒരു പുഴയെ വീണ്ടെടുക്കാൻ ‘കണ്ണൂർ കാലത്തിനൊപ്പം’ പദ്ധതി തുടക്കമിട്ടു. പുഴയറിയാൻ പദയാത്രയിൽ മാച്ചേരിമുതൽ താഴെ ചൊവ്വ വഴി അറബിക്കടലിന്റെ ഓരംവരെ നടന്നത് 10 കിലോ മീറ്റർ.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിലാണ് പദയാത്ര തുടങ്ങിയത്. കണ്ണൂർ കാലത്തിനൊപ്പം വികസന കാമ്പയിനിൽ വന്ന ആദ്യ ആവശ്യങ്ങളിലൊന്നായിരുന്നു കാനാമ്പുഴ അതിജീവനം. ഒരു പുഴയെ വീണ്ടെടുക്കാൻ ഇവിടെ ഒരു ജനതയാകെ ഒന്നിക്കുന്നു.

ഞായറാഴ്ച രാവിലെ 7.30ന് മാച്ചേരി കണ്ടമ്പേത്തുനിന്ന് തുടങ്ങിയ പദയാത്രയ്ക്ക് തിലാന്നൂർ, കാപ്പാട്, ബണ്ട് പാലം, എളയാവൂർ, കുറുവ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ സ്വീകരണംനല്കി. വിവിധ പ്രദേശങ്ങളിലെ ഗ്രാമീണ കുട്ടായ്മകൾ ഒത്തുചേർന്ന പദയാത്രയിൽ അഞ്ഞൂറിലധികംപേർ അണിനിരന്നു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ഫ്ലാഗ് ഓഫ് ചെയ്തു. ചെണ്ടമേളത്തോടെ തുടങ്ങിയ പദയാത്രയെ പടക്കംപൊട്ടിച്ചാണ് പലകേന്ദ്രങ്ങളും സ്വീകരിച്ചത്. നാട്ടുകാർ, ജനപ്രതിനിധികൾ, പാടശേഖരസമിതി പ്രവർത്തകർ, അങ്കണവാടി, സാക്ഷരത, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ എന്നിവരും പദയാത്രയിൽ പങ്കാളികളായി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...