വാര്‍ത്തകള്‍

10
May

കണ്ണൂര്‍-ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക്‍ കാരിബാഗ് വിമുക്തജില്ല

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക്‍ കാരിബാഗ് വിമുക്തജില്ലയായി കണ്ണൂര്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജില്ലയിലെ പൊലീസ് സംവിധാനത്തിന്റെയും സംയോജിതപ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമായത്. വിവാഹം ഉള്‍പ്പടെയുള്ള പൊതുചടങ്ങുകള്‍ക്ക് ഹരിതമര്യാദകള്‍ (ഗ്രീന്‍ പ്രോട്ടോകോള്‍) നിര്‍ബന്ധമാക്കിയതും ജില്ലയില്‍ പ്ലാസ്റ്റിക്‍ ഉല്പന്നങ്ങളുടെ വിപണനവും ഉപയോഗവും നിരോധിച്ചതും ഈ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ്. ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നറിയുവാന്‍ കടകളിലും ഓഡിറ്റോറിയങ്ങളിലും നിരന്തരപരിശോധനകള്‍ നടത്തുകയും ചട്ടലംഘനം നടത്തുന്നവര്‍ക്ക് കര്‍ശനശിക്ഷകളും ഏര്‍പ്പെടുത്തുകയും ചെയ്തു. ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും അശ്രദ്ധയോടെ അജൈവമാലിന്യങ്ങള് തള്ളുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കി. ജനങ്ങളില്‍ പ്ലാസ്റ്റിക്കിനെതിരെ അവബോധം സൃഷ്ടിക്കുവാനായി വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

പ്ലാസ്റ്റിക്‍ മുക്തമാക്കുവാന്‍ കണ്ണൂര്‍ ജില്ല നടത്തിയ ശ്രമങ്ങള്‍ ഏവര്‍ക്കും സാധ്യമാകുന്ന ഒരു ഉത്തമമാതൃകയാണ്. ഇത് സാധ്യമാക്കുവാന്‍ പ്രയത്നിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...