സ്കൂള്‍ബാഗും പ്രകൃതി സൗഹൃദം
കാഞ്ഞിരപ്പള്ളി > ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ദേവസ്വം സ്കൂള്‍ അടുത്ത അധ്യയന വര്‍ഷംമുതല്‍ പ്ളാസ്റ്റിക് വിമുക്ത വിദ്യാലയമാകുന്നു.
സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നാകെ പരിസ്ഥിതി സൗഹൃദ ബാഗ് ഉപയോഗത്തിലേക്ക് തിരിയുന്നത് സംസ്ഥാനതലത്തിലെ ആദ്യചുവടുവയ്പാണ്. ഏറ്റവും മുന്തിയ ബ്രാന്‍ഡ് ബാഗുകളോട് കിടപിടിക്കുന്ന നിലവാരത്തില്‍ ഏറെ സൗകര്യങ്ങളോടെയാണ് പരിസ്ഥിതി സൗഹൃദബാഗ് തയ്യാറാക്കുക.
കൂട്ടിക്കല്‍ ഏന്തയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രകൃതി ക്യാരിബാഗ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബാഗുകളുടെ നിര്‍മാണം കേരളത്തിലെമ്പാടും പ്രകൃതിസൌഹൃദ ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയും നിര്‍മാണ പരിശീലനവും നിര്‍വഹിച്ച് ശ്രദ്ധേയയായ ജെയ്നമ്മയാണ് സ്കൂളിന്റെ ആശയം സാക്ഷാത്ക്കരിക്കുന്നത്.
വിപണിയില്‍ ലഭ്യമായ റെക്സിന് നിര്‍മിത ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് 750 രൂപ മുതല്‍ 1300 രൂപ വരെ വിലയുണ്ട്. എന്നാല്‍ പൂര്‍ണമായും ഡെനിം ജ്യൂട്ട് മിക്സ് തുണിയില്‍ നിര്‍മിച്ച ബാഗിന് വില കുറവാണ്. ബാഗിന്റെ തയ്യലിനും തുണിക്കും ഗ്യാരണ്ടിയുണ്ട്്. സ്കൂളിന്റെ പേരും കുട്ടിയുടെ പേരും ബാഗില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.
സ്കൂള്‍ മാനേജര്‍ അഡ്വ. കെ വിനോദിന് ബാഗ് കൈമാറി. പ്രകൃതി സൌഹൃദ സ്കൂള്‍ ബാഗ് പദ്ധതിയുടെ ഉദ്ഘാടനവും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും കേരള വനം-വന്യജീവി ബോര്‍ഡ്അംഗം കെ ബിനു നിര്‍വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം പി സുമംഗലാദേവി അധ്യക്ഷയായി. പഞ്ചായത്തംഗം സുജാതാ ദേവി, സ്കൂള്‍ ഹെഡ്മിസ്ട്രസ് എസ് സുശീലാദേവി, പിടിഎ പ്രസിഡന്റ് പ്രൊഫ. എം കെ രാധാകൃഷ്ണന്‍നായര്‍, മാതൃസംഗമം പ്രസിഡന്റ് സൂര്യാമോള്‍, ദേവസ്വം സെക്രട്ടറി സുനില്‍ കാഞ്ഞിരമറ്റം, വൈസ്പ്രസിഡന്റ് സന്തോഷ് കായപ്ളാക്കല് എന്നിവര്‍ സംസാരിച്ചു