വാര്‍ത്തകള്‍

06
May

പച്ചപ്പൊരുക്കാന്‍ ഒരുകോടി വൃക്ഷത്തൈ

teeഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈ നട്ട് വളര്‍ത്തും. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാകും. ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്സ് മരങ്ങള്‍ നടില്ലെന്നും തീരുമാനിച്ചു. സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിമാറ്റി പകരം നല്ല മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതും ജൂണ്‍ അഞ്ചിന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം പദ്ധതിയുടെ ഒരുക്കം അവലോകനം ചെയ്തു.

നട്ടുപിടിപ്പിക്കാനുള്ള വൃക്ഷത്തൈകള്‍ വനം-കൃഷി വകുപ്പുകള്‍ ഒരുക്കും. ഇതിനായി 72 ലക്ഷം വൃക്ഷത്തൈ വനംവകുപ്പും അഞ്ച് ലക്ഷം തൈ കൃഷിവകുപ്പും വളര്‍ത്തിയിട്ടുണ്ട്. ബാക്കി 23 ലക്ഷം തൈ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെ ഉടന്‍ തയ്യാറാക്കും. തണല്‍മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവയുടെ തൈകളാണ് സജ്ജമാക്കിയത്. പദ്ധതിയില്‍ പരിസ്ഥിതിവകുപ്പിന്റെ പങ്കാളിത്തവുമുണ്ടാകും.

വിദ്യാലയങ്ങള്‍ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ വഴിയും തൈകള്‍ വിതരണം ചെയ്യും. ഓരോ വിദ്യാര്‍ഥിക്കും ഓരോ മരംവീതം 40 ലക്ഷം വൃക്ഷത്തൈ സ്കൂളുകള്‍വഴിയാണ് വിതരണംചെയ്യുക. അവ കുട്ടികള്‍ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തണമെന്നാണ് നിര്‍ദേശം. നന്നായി പരിപാലിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. ഈ പരിപാടി ‘മരക്കൊയ്ത്ത്’ എന്ന പേരിലാണ് നടപ്പാക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പഞ്ചായത്തുകള്‍വഴി 25 ലക്ഷം തൈയും വിതരണംചെയ്യും. എല്ലാ ജില്ലയിലും വനംവകുപ്പിന് നേഴ്സറികളുണ്ട്. അവിടെനിന്ന് തൈകള്‍ ജൂണ്‍ അഞ്ചിനുമുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങളിലും മറ്റു വിതരണകേന്ദ്രങ്ങളിലും എത്തിക്കണം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ കല-കായിക സംഘടനകളെയും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ജൂണ്‍ ‘വൃക്ഷത്തൈനടല്‍ മാസ’മായി മാറ്റാനാണ് പരിപാടി. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്ത് അതത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മരം വച്ചുപിടിപ്പിക്കാനും യോഗം തീരുമാനിച്ചു.

വനംമന്ത്രി കെ രാജു, വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, ഹരിതകേരളം വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമ, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എം ശിവശങ്കരന്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ പഥക് എന്നിവര്‍ പങ്കെടുത്തു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...