വാര്‍ത്തകള്‍

04
May

വരട്ടാറിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ ഉടന്‍ പദ്ധതി: മന്ത്രി ഡോ.തോമസ് ഐസക്

varatarവരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതിന് സമഗ്ര പദ്ധതി ഉടന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് . കിഴക്കന്‍ ഓതറയില്‍ വരട്ടാര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വരട്ടാറിന്റെ ഇന്നത്തെ ശോചനീയ സ്ഥിതി മനുഷ്യനിര്‍മിത ദുരന്തമാണെന്ന് മന്ത്രി പറഞ്ഞു. വരട്ടാറിന്റെ പുനരുജ്ജീവനം സംബന്ധിച്ച കാര്യങ്ങള്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസുമായി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ അടിയന്തിരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും.

വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ച് ജലവിഭവ വകുപ്പ് പഠനം ആരംഭിച്ചിട്ടുണ്ട്. നദിയിലെ നീരൊഴുക്ക് സ്ഥായിയാക്കുന്നതിന്റെ ഭാഗമായി വൃഷ്ടി പ്രദേശത്ത് നീര്‍ത്തട ആസൂത്രണം നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി ഇതിനായി ഉപയോഗപ്പെടുത്തും. വരട്ടാറിലെ കൈയേറ്റങ്ങളെല്ലാം കണ്ടെത്തി ഒഴിപ്പിക്കും. നദിയുടെ സുഗമമായ ഒഴുക്ക് തടസപ്പെടുത്തിയിരിക്കുന്ന ചപ്പാത്തുകള്‍ പൊളിച്ചു മാറ്റുകയും പകരം പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്യും.

പമ്പാ ആക്ഷന്‍ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും വരട്ടാര്‍ പുനരുജ്ജീവനം നടപ്പാക്കുക. അതിനാല്‍ പദ്ധതിക്ക് പണം പ്രശ്‌നമാകില്ല. ജലസംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത കേരളീയര്‍ക്ക് ബോധ്യമായിട്ടുണ്ട്. ജലവിഭവ വകുപ്പായിരിക്കും വരട്ടാര്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട പ്രധാന വകുപ്പ്. ഇതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളും മണ്ണ് സംരക്ഷണം ഉള്‍പ്പെടെ മറ്റ് എല്ലാ വകുപ്പുകളും സമയബന്ധിതമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

കിഴക്കന്‍ ഓതറയിലെ പുതുക്കുളങ്ങര ചപ്പാത്ത്, പടനിലം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വരട്ടാറിന്റെ ഇപ്പോഴത്തെ അവസ്ഥ മന്ത്രി വിലയിരുത്തി. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എന്‍. രാജീവും തദ്ദേശവാസികളും വരട്ടാറിന്റെ സ്ഥിതി മന്ത്രിക്കു വിവരിച്ചു നല്‍കി.

വീണാ ജോര്‍ജ് എംഎല്‍എ, ഹരിത കേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...