വാര്‍ത്തകള്‍

28
Apr

ജൈവകൃഷി: പ്രതിവിധിയെക്കാള്‍ നല്ലത് പ്രതിരോധം

ജൈവകൃഷിയില്‍ രോഗ-കീട പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധ കഠിനമായശേഷം ജൈവമാര്‍ഗങ്ങളിലൂടെ ചെടിയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരിക പലപ്പോഴും സാധ്യമല്ലാതെ വരും. രോഗം വന്നു ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗംവരാതെ സൂക്ഷിക്കുക എന്ന പൊതുതത്വം ജൈവകൃഷിയില്‍ പ്രത്യേകം പ്രസക്തമാണ്.

പച്ചക്കറികളില്‍ വാട്ടരോഗത്തിന് പ്രതിവിധി പലരും അന്വേഷിക്കാറുണ്ട്. പ്രതിരോധശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കുന്നതോടൊപ്പംതന്നെ മണ്ണില്‍ ആവശ്യത്തിന് കുമ്മായം ചേര്‍ക്കുക എന്നതും നിര്‍ബന്ധമായും കരുതണം. അമ്ളത്വമുള്ള മണ്ണില്‍ വാട്ടരോഗം വരുത്തുന്ന ബാക്ടീരിയകള്‍ എളുപ്പം വളരും. കുമ്മായം ചേര്‍ക്കുമ്പോള്‍ അമ്ളത്വം കുറയുകയും അവ നശിക്കുകയും ചെയ്യും.

നെല്‍കൃഷിയിലും മറ്റും ഓലകരിച്ചില്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച തടയാന്‍ പച്ചച്ചാണകം സ്ളറിയാക്കി തെളിവെള്ളം തളിക്കണം. ഇതിനായി 20 ഗ്രാം പച്ചച്ചാണകം ഒരുലിറ്റര്‍ വെള്ളത്തിന് എന്ന കണക്കിന് ലയിപ്പിച്ച് തെളിവെള്ളം ഉപയോഗിക്കാം. വിളകളിലും പിടിപെടാവുന്ന പൊടികുമിള്‍, ഇലപ്പൂപ്പ് എന്നീ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ മഞ്ഞള്‍പ്പൊടിയും ചാരവും 2:8 എന്ന അനുപാതത്തില്‍ അതിരാവിലെ തൂവുന്നത് നല്ല ഫലംചെയ്യും. മഴക്കാലത്ത് ചെടിക്കുചുറ്റും വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള ഏര്‍പ്പാട് ചെയ്യണം. അമിതമായ നനവ് പല രോഗങ്ങള്‍ക്കും വഴിയൊരുക്കും. വിളകളുടെ ഇലകളിലും മറ്റും കാണുന്ന രോഗബാധിത ഭാഗങ്ങള്‍ തുടകത്തില്‍തന്നെ നീക്കംചെയ്യുന്നത് രോഗപ്പകര്‍ച്ച തടയാന്‍ ഉപകരിക്കും. കൃഷിയുടെ ആരംഭത്തില്‍ മണ്ണൊരുക്കുമ്പോള്‍തന്നെ നന്നായി പാകംവന്ന കാലിവളമോ ഏതെങ്കിലും തരത്തിലുള്ള കംബോസ്റ്റോ അടിവളമായി ചേര്‍ക്കുന്നത് മണ്ണിനെ സസ്യജീവിതത്തിന് പര്യാപ്തമായ ആരോഗ്യമുള്ള ഒരു മാധ്യമമാക്കി സ്ഥായിയായി നിലനിര്‍ത്താന്‍ സഹായിക്കും.

വാഴത്തോട്ടത്തിലെ രോഗ-കീട ബാധകളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ധാരാളം കത്തുകള്‍ കാണാറുണ്ട്. കീട-രോഗ ബാധയില്ലാത്ത കന്നുകള്‍ മാത്രം നടാന്‍ ഉപയോഗിക്കുക. കന്നു നടുമ്പോള്‍തന്നെ പുറം ചെത്തിവൃത്തിയാക്കി ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ മുക്കി മൂന്നുനാലു ദിവസം വെയിലത്തുണക്കി മാത്രം നടുക. കൃഷിയിടത്തിലെ ശുചിത്വവും വളരെ പ്രധാനമാണ്. കേടുവന്ന വാഴകള്‍ തോട്ടത്തില്‍ നിര്‍ത്തരുത്. മുറിച്ചുനീക്കി തീയിടുകയോ മണ്ണില്‍ കുഴിച്ചുമൂടുകയോ വേണം. വാഴയ്ക്ക് മൂന്നരമാസത്തെ വളര്‍ച്ചയാകുമ്പോള്‍ 50 ഗ്രാംവീതം വേപ്പിന്‍കുരു പൊടിച്ച് ഇലക്കവിളുകളില്‍ ഇട്ടുകൊടുക്കുന്നത് വൈറസ് രോഗവാഹികളായ കീടങ്ങളെ ഒഴിവാക്കാന്‍ ഉപകരിക്കും. തോട്ടത്തിനുസമീപം ചപ്പുചവറുകളും മറ്റും കൂട്ടി തീയിട്ടാല്‍ പുഴുവിന്റെ ശലഭങ്ങളെ ആകര്‍ഷിച്ച് നിയന്ത്രണവിധേയമാക്കാം. ഗോമൂത്രം ലഭ്യമാകുന്നയിടങ്ങളില്‍ ഒരുലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് 10 ഗ്രാം കാന്താരിമുളകുകൂടി അരച്ചുചേര്‍ത്ത് ഇലക്കവിളുകളിലും ചെടികളിലാകെയും തളിക്കുന്നതും കീടശല്യത്തിനെതിരെ ഫലപ്രദമായ നിയന്ത്രണമാര്‍ഗമാണ്.

വാഴത്തോട്ടങ്ങളില്‍ അധികനാള്‍ വെള്ളം കെട്ടിനില്‍ക്കുന്നത് പനാമാവാട്ടം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. മഴക്കാലങ്ങളില്‍ വാഴയ്ക്കുചുറ്റും വെള്ളം കെട്ടിനില്‍ക്കാത്തവിധത്തില്‍ നീര്‍വാര്‍ചാ സൌകര്യം ഉണ്ടാക്കണം. അതി അമലത പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ അമ്ളത ലഘൂകരിക്കുന്നതിനാവശ്യമായ തോതില്‍ ഒരു വാഴയ്ക്ക് അരക്കിലോ എന്ന നിലയില്‍ കുമ്മായം ചേര്‍ത്തുകൊടുക്കുന്നതിനും ശ്രദ്ധിക്കണം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...