വാര്‍ത്തകള്‍

25
Apr

ഹരിത കേരളം മിഷന്‍ സാമൂഹ്യ വനവല്‍ക്കരണ നേഴ്സറികളില്‍ തൈകള്‍ തയ്യാറാകുന്നു

പാലക്കാട് > വനംവകുപ്പിനു കീഴില്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ ജില്ലയിലെ വിവിധ നഴ്സറികളില്‍ ഹരിതകേരളത്തിന് 50,000 തൈകള്‍ ഒരുങ്ങുന്നു. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലാകെ നടുന്നതിന് മൂന്നരലക്ഷം തൈകള്‍ തയ്യാറാക്കുന്നുണ്ട്. ഇതില്‍നിന്നുമാണ് 50,000 തൈകള്‍ ഹരിതകേരളം പദ്ധതിക്ക് കൈമാറുകയെന്ന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ പ്രേംകുമാര്‍ അറിയിച്ചു.

fo
ഉങ്ങ്, പൂവരശ്, നെല്ലി, മാതളം, പേര, സീതപ്പഴം, മഹാഗണി തുടങ്ങിയ വൃക്ഷങ്ങള്‍ കൂടാതെ മുളയുടെ തൈകളും ഇപ്രാവശ്യം സജ്ജമാക്കുന്നുണ്ട്. 2017 ജനുവരിയില്‍ത്തന്നെ ജില്ലയിലെ വിവിധ നേഴ്സറികളിലായി ഇതിനു തയ്യാറെടുപ്പ് നടത്തിയിരുന്നു. ധോണി, മായാപുരം, പെരിങ്ങോട്ടുകുറുശി, വാടാനാംകുറുശി, കൂറ്റനാട്, മേച്ചില്‍പ്പാറ, ചിണ്ടക്കി, കയറാടി, കുറ്റിക്കല്‍ച്ചള്ള എന്നിവിടങ്ങളിലെ നേഴ്സറികളിലാണ് തൈകള്‍ തയ്യാറാക്കുന്നത്. പഞ്ചായത്തുകള്‍, സ്കൂളുകള്‍, മറ്റ് സ്വകാര്യ ഏജന്‍സികള്‍ എന്നിവയ്ക്ക് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജൂണ്‍ അഞ്ചിന് നടുന്നതിന് തൈകള്‍ കൈമാറും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...