വാര്‍ത്തകള്‍

25
Apr

അമ്പതു ദിനം, നൂറു കുളം: മൂന്നാംഘട്ടത്തിന് തുടക്കം

ഇന്നലെ തെളിനീര്‍ നിറഞ്ഞത് 13 കുളങ്ങളില്‍

കൊച്ചി: ജലസ്രോതസുകളെ തെളിനീര്‍ സംഭരണികളാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച അമ്പതു ദിനം, നൂറു കുളം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം. ഇന്നലെ വിവിധ സ്ഥലങ്ങളിലായി 13 കുളങ്ങള്‍ വൃത്തിയാക്കി. ഇന്ന് 16 കേന്ദ്രങ്ങളില്‍ കുളങ്ങള്‍ വൃത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
അങ്കമാലിയിലെ ടൗണ്‍ചിറ, കവരപ്പറമ്പ് കുളം, ചോറ്റാനിക്കരയിലെ എരുവേലി കണ്ണന്‍ചിറ, കറുകുറ്റി

kul2

യിലെ കുറ്റിക്കാട്ടുകുളം, കീഴ്മാട് ആനേലിച്ചിറ, കിഴക്കമ്പലം വിലങ്ങ്, ഗണപതിക്കുളം, മഞ്ഞപ്ര പഞ്ചായത്ത് കുളം, പുത്തന്‍കുളം, മരട് തൈക്കാവ്

കുളം, മുളന്തുരുത്തി പെരുമ്പിള്ളി നരസിംഹസ്വാമി ക്ഷേത്രക്കുളം, പുത്തന്‍വേലിക്കര കവളന്‍കുളി ചിറ, തൃപ്പൂണിത്തുത്തുറയിലെ ഒറ്റനാക്കല്‍ ചിറ എന്നിവയാണ് ഇന്നലെ വൃത്തിയാക്കിയത്.

ഹരിതകേരളം മിഷന്‍, അന്‍പൊടു കൊച്ചി, നെഹ്‌റു യുവകേന്ദ്ര, തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് പുറമെ അങ്കമാലി മോണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളേജ്, കറുകുറ്റി എസ്.സി.എം.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ്, ചോറ്റാനിക്കര ഡോ. പടിയാര്‍ സ്മാരക ഹോമിയോ കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ് വിദ്യാര്‍ത്ഥികള്‍, മുറിവിലങ്ങ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, എളന്തിക്കര സാന്‍ജോ വെല്‍ഫയര്‍ സൊസൈറ്റി പ്രവര്‍kul1ത്തകര്‍ തുടങ്ങിയവരും കുളം ശുചീകരണ പദ്ധതിയില്‍ പങ്കാളികളായി. വൃത്തിയാക്കല്‍ യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് കുടുംബശ്രീ അംഗങ്ങള്‍ ഭക്ഷണവും കുടിവെള്ളവും ഒരുക്കി. ആഴമുള്ള കുളങ്ങളുടെ വൃത്തിയാക്കലിന് ഫയര്‍ഫോഴ്‌സിന്റെ സഹായവും ഉണ്ടായിരുന്നു.

ഇന്ന് വൃത്തിയാക്കുന്ന കുളങ്ങള്‍: ആമ്പല്ലൂര്‍ ചാത്തക്കുളം, എടത്തല മോച്ചക്കുളം, ചിന്നുക്കുളം, പഞ്ചന്‍കുളം, ഏലൂര്‍ ഇലഞ്ഞിക്കല്‍ അമ്പലക്കുളം, കാലടി കണ്ണന്‍കുളം, കുണ്ടുകുളം, മുത്താട്ടിക്കുളം, കളമശ്ശേരി ഇലഞ്ഞിക്കുളം, ഇലയന്റെ കുളം, കുന്നത്തുനാട് പൊറ്റേക്കുളം, മൂക്കന്നൂര്‍ വലിയചിറ, പാണ്ടിപ്പിള്ളിച്ചിറ, തിരുവാണിയൂര്‍ മരുതന്‍മലച്ചിറ, തുറവൂര്‍ വെളിയപറമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ കുളം, തൃക്കാക്കര പാരുപിച്ചിറക്കുളം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...