വാര്‍ത്തകള്‍

15
Apr

18 കുളങ്ങള്‍ തെളിനീര്‍ തടാകങ്ങളായി

ekm50 ദിനം 100 കുളം പദ്ധതിയുടെ ആദ്യ രണ്ടുഘട്ടങ്ങളില്‍ 18 കുളങ്ങള്‍ തെളിനീര്‍ തടാകങ്ങളായി മാറി. കേരള സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായാണ് കുളം വൃത്തിയാക്കല്‍ പദ്ധതിക്ക് രൂപംനല്‍കിയത്. മൂന്നുദിവസമായി നടന്ന രണ്ടാംഘട്ടത്തില്‍ ആമ്പല്ലൂര്‍ പഞ്ചായത്തിലെ അയ്യന്‍കുളമാണ് ഏറ്റവും അവസാനം ശുചീകരിച്ചത്. ആമ്പല്ലൂര്‍ മന്ദാകിനി ക്ളബ് പ്രവര്‍ത്തകരും കുടുംബശ്രീ വളന്റിയര്‍മാരും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന്് ചളിയും മാലിന്യങ്ങളും നീക്കി കുളം വൃത്തിയാക്കി. അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് സി കെ പ്രകാശ് നേതൃത്വം നല്‍കി.

കൊച്ചി കപ്പല്‍ശാലയുടെ പിന്തുണയോടെ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 12 കുളങ്ങളാണ് വൃത്തിയാക്കിയത്. ഒന്നാംഘട്ടത്തില്‍ ആറു കുളവും ശുചീകരിച്ചു. അന്‍പൊട് കൊച്ചി, നെഹ്റു യുവകേന്ദ്ര, എന്‍എസ്എസ് വളന്റിയര്‍മാര്‍, എന്‍സിസി സേനാംഗങ്ങള്‍ കോളേജ് വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുekm1റപ്പു പദ്ധതിയിലെ തൊഴിലാളികള്‍ എന്നിവര്‍ കുളങ്ങള്‍ വൃത്തിയാക്കാന്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു.

ചേന്ദമംഗലം അരങ്കാവു അമ്പലക്കുളം, കടുങ്ങല്ലൂര്‍ ഇരുമ്പക്കുളം, കോട്ടുവള്ളി രണ്ടാം വാര്‍ഡിലെ കടുവന്‍കുളം, നെടുമ്പാശേരി 12-ാം വാര്‍ഡിലെ കണ്ടന്‍കുളം, നെടുമ്പാശേരി 16-ാം വാര്‍ഡിലെ ഈരച്ചന്‍കുളം, വടക്കന്‍ പറവൂര്‍ നഗരസഭയിലെ പെരുവാരം അമ്പലക്കുളം, പാറക്കടവ് 17-ാം വാര്‍ഡിലെ പാറണിക്കുളം, 18-ാം വാര്‍ഡിലെ രാമന്‍കുളം, രണ്ടാം വാര്‍ഡിലെ ഉച്ചുക്കുളം എന്നിവയാണ് ഞായറാഴ്ച വൃത്തിയാക്കിയത്. കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും വിവിധ കേന്ദ്രങ്ങളിലെത്തി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...