വാര്‍ത്തകള്‍

15
Apr

മുഴുവന്‍ വാര്‍ഡുകളിലും പ്രത്യേക പ്രോജക്ടുകള്‍ക്കായി കുടുംബശ്രീ

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമ/വാര്‍ഡ് സഭകളിലും കുടുംബശ്രീയുടെ പ്രത്യേക പ്രോജക്ടുകള്‍ സമര്‍പ്പിക്കുമെന്ന് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഹരിതകേരളം മിഷന്റെ ഭാഗമായി പ്ളാസ്റ്റികിന് പകരമായി ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്ക് മുഖ്യ പരിഗണന നല്‍കും. ഇതിനായി ജില്ലയില്‍ 50 പേപ്പര്‍ബാഗ് തുണിസഞ്ചി യൂണിറ്റുകള്‍ ആരംഭിക്കും. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് പ്രത്യേക ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും.

വിവിധ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്ന പരിശീലന പരിപാടികള്‍ നടത്തി, അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സംഘകൃഷി വ്യാപിപ്പിക്കും. കാര്‍ഷികാധിഷ്ഠിത മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ യൂണിറ്റ്, ഗ്രീന്‍ ടെക്നീഷ്യന്‍ kolയൂണിറ്റ്, മൊബൈല്‍ ഹോം ക്ളീനിംഗ് യൂണിറ്റ്, ഭക്ഷ്യ സംസ്കരണ യൂണിറ്റ്, മൃഗസംരക്ഷണ മേഖലയില്‍ പ്രത്യേക പ്രോജക്ട്, ഖരമാലിന്യ സമാഹരണസംരംഭം, സോപ്പ് ലോഷന്‍ വാഷിങ് പൌഡര്‍ നിര്‍മാണ യൂണിറ്റ്, ഇവന്റ് മാനേജ്മെന്റ് യൂണിറ്റ്, ജില്ലയില്‍ 50 പ്രധാന സ്ഥലങ്ങളില്‍ കിയോസ്കുകള്‍, മത്സ്യ സംസ്കരണ യൂണിറ്റ്, കാഷ്യൂ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ കശുമാവ് കൃഷി വ്യാപകമാക്കുവാന്‍ എന്റെ മരം പദ്ധതി, തുടങ്ങി വിപുലമായ പദ്ധതികള്‍ സമര്‍പ്പിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കും.

ഇതിനായി വാര്‍ഡ് അംഗങ്ങളുടെ സഹായത്തോടെ കുടുംബശ്രീ തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഇതിനായി അടുത്തയാഴ്ച പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ നടത്തും. അയല്‍ക്കൂട്ടങ്ങള്‍ എഡിഎസുമായി ചേര്‍ന്ന് അതത് വാര്‍ഡിലെ പ്രോജക്ട് തീരുമാനിച്ച് വാര്‍ഡ്സഭയില്‍ അവതരിപ്പിക്കും. സംരംഭങ്ങള്‍ക്ക് കുടുംബശ്രീ പരിശീലനം ലഭ്യമാക്കും. തുടര്‍പ്രവര്‍ത്തനവും മോണിറ്ററിങും സിഡിഎസുകള്‍ വഴിനല്‍കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...