വാര്‍ത്തകള്‍

31
Mar

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം

മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന്‍ നടപ്പാക്കുന്ന ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോകോള്‍) സര്‍ക്കാര്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. പ്ളാസ്റ്റിക് നിയന്ത്രിക്കുന്നതിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണ്ണും പരിസ്ഥിതിയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്ളാസ്റ്റിക് നിയന്ത്രണത്തിന് ആഹ്വാനം ചെയ്തത്. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഇതിന്റെ പ്രവര്‍ത്തനം മുന്നേറുകയാണ്. പൊലീസ്, തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിക്കഴിഞ്ഞു.

തദ്ദേശവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ് ഗ്രീന്‍ പ്രോട്ടോകോള്‍ ആദ്യം നടപ്പാക്കിയത്. പദ്ധതിയുടെ പ്രധാന പ്രചാരകരും പ്രയോക്താക്കളും തദ്ദേശസ്ഥാപനങ്ങളാണ്. ത്രിതലപഞ്ചായത്തുകള്‍ മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഈ പദ്ധതിയാണ് പ്രചരിപ്പിക്കുന്നത്. വിദ്യാഭ്യാസവകുപ്പാണ് പദ്ധതിയുടെ മറ്റൊരു പ്രചാരകര്‍. എല്ലാ സര്‍ക്കാര്‍ സ്കൂളിലും കോളേജുകളിലും സര്‍വകലാശാലകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സ്കൂള്‍വിദ്യാര്‍ഥികളിലൂടെ പ്ളാസ്റ്റിക് നിയന്ത്രണത്തിന്റെയും മാലിന്യനിര്‍മാര്‍ജനത്തിന്റെയും സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കാനും വിദ്യാഭ്യാസവകുപ്പ് നേതൃത്വം നല്‍കുന്നുണ്ട്. പൊലീസ് സ്റ്റേഷനുകളിലും പൊലീസിന്റെ പരിപാടികളിലും ഇനിമുതല്‍ ഡിസ്പോസിബിള്‍ ഗ്ളാസ്, പ്ളേറ്റുകള്‍, പ്ളാസ്റ്റിക് ടിഫിന്‍ ബോക്സുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഡിജിപി സര്‍ക്കുലറിലൂടെ തടഞ്ഞിട്ടുണ്ട്.

പ്ളാസ്റ്റിക്കിനെതിരെയും മാലിന്യത്തിനെതിരെയും എല്ലാ സര്‍ക്കാര്‍ ജീവനക്കാരിലും ഉദ്യോഗസ്ഥരിലും ഒരേമനോഭാവം വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഓഫീസുകളില്‍ ആഹാരം, വെള്ളം എന്നിവ കൊണ്ടുവരുന്നതിന് പ്ളാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ ശീലമാക്കുക, ഡിസ്പോസിബിള്‍ പാത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക, ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കുക, ഓഫീസുകളിലെ പരിപാടികളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് പൂവോ പുസ്തകമോമാത്രം നല്‍കുക, പ്ളാസ്റ്റിക് പൂക്കള്‍, ഫ്ളക്സ് എന്നിവ പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി ശുചിത്വമിഷന്‍ അറിയിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...