വാര്‍ത്തകള്‍

30
Mar

കുട്ടമ്പേരൂര്‍ ആറ് നാടിനു സമര്‍പ്പിച്ചു; പ്രതാപത്തോടെ

കുട്ടമ്പേരൂര്‍ ആറ് നാടിനു സമര്‍പ്പിച്ചു; പ്രതാപത്തോടെ

മാന്നാര്‍ > ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കുട്ടമ്പേരൂര്‍ ആറ് നാടിനു സമര്‍പ്പിച്ചു. ഇതിന്റെ സമര്‍പ്പണവും മഹാത്മ പുരസ്കാര അനുമോദന സമ്മേളന ഉദ്ഘാടനവും മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. ബുധനൂര്‍ പഞ്ചായത്തിനെ പൈതൃക ഗ്രാമമാക്കിമാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. നദികളും തോടുകളും കാവുകളും വിവിധതരം ശലഭങ്ങളുടെയും ജീവജാലങ്ങളുടെയും നാടായ എണ്ണയ്ക്കാട് ഉള്‍പ്പെടുന്ന ബുധനൂര്‍ പഞ്ചായത്തിലെ പൈതൃകങ്ങള്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

എണ്ണയ്ക്കാട് കടവില്‍ ചേര്‍ന്ന യോഗത്തില്‍ ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത്് പ്രസിഡന്റ്് എന്‍ സുധാമണി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി വിശ്വംഭരപണിക്കര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മഹാത്മ പുരസ്കാരം നേടിയതിന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി വിശ്വംഭരപണിക്കരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ജൈവ സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല നേതാവും മുന്‍ ബ്ളോക്ക്് പഞ്ചായത്ത് പ്രസിഡന്റുമായ പി ജെ തങ്കമ്മയെ ജില്ലാ പഞ്ചായത്തംഗം വി വേണു പൊന്നാടയണിയിച്ചു. ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാന്‍, പുഷ്പലതമധു, ഗീതാ മോഹന്‍, അംബികാകുറുപ്പ്, എ രാജേഷ്, ആര്‍ ഗോപാലകൃഷ്ണപണിക്കര്‍, ജി രാമകൃഷ്ണന്‍, ആര്‍ സുരേന്ദ്രന്‍, വികെ തങ്കച്ചന്‍, എ എസ് ഷാജികുമാര്‍, വി കെ ഹരികുമാര്‍, എആര്‍ വരദരാജന്‍നായര്‍, എം വി ഗോപകുമാര്‍, ബി സനല്‍കുമാര്‍, പി ശ്രീദേവി എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പു തൊഴിലാളികളുടെ കഠിനാദ്ധ്വാനത്തില്‍ അച്ചന്‍കോവിലാറിനെയും പമ്പാനദിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുട്ടമ്പേരൂര്‍ ആറില്‍ വര്‍ഷങ്ങളായി നീരൊഴുക്ക് തടസപ്പെട്ട് അടിഞ്ഞുകൂടിയ പായലുകളും പോളകളും മറ്റും നീക്കിയാണ് ആറിനെ പുനര്‍ജനിപ്പിച്ചത്. ആറിനെ നവീകരിച്ച് പുനര്‍ജീവിപ്പിച്ച എഴുന്നൂറോളം വരുന്ന തൊഴിലുറപ്പു തൊഴിലാളികളെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...