വാര്‍ത്തകള്‍

25
Mar

തീക്കാറ്റിനു കാരണം താപവിസ്‌ഫോടനം

roseleafഅന്തരീക്ഷതാപനില ക്രമംവിട്ടുയരുന്നത് ജീവജാലങ്ങളില്‍ ജൈവരാസവ്യതിയാനത്തിന് കാരണമാകുന്നതായി പഠനം. 2015-ല്‍ തീരദേശങ്ങളിലുണ്ടായ തീക്കാറ്റിനെക്കുറിച്ചുള്ള പഠനത്തിലാണ് കണ്ടെത്തല്‍.

2015 ജൂണ്‍ 17 മുതല്‍ 25 വരെയാണ് രാത്രികാലങ്ങളില്‍ പത്തുമിനിറ്റു നീണ്ട തീക്കാറ്റുണ്ടായത്. ഇതില്‍ ചെടികളുടെ ഇലകള്‍ കരിഞ്ഞു. മഴ ലഭിക്കേണ്ട സമയത്തുണ്ടായ ഈ തീക്കാറ്റിന് അന്ന് പല വിശദീകരണങ്ങളും ഉണ്ടായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ നിരാകരിക്കപ്പെട്ടു.<br/><br/>
സമുദ്രത്തിലെ ഉപ്പിന്റെ സ്വാധീനം, അമ്ലമഴ, മരുഭൂമിയില്‍നിന്നുണ്ടായ ഉഷ്ണതരംഗം, സൗരവാതം തുടങ്ങിയവയാണ് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്താലുണ്ടായ താപവിസ്‌ഫോടനമാണ് ഇതിനു കാരണമെന്ന് ഈ പഠനത്തില്‍ പറയുന്നു. താപവിസ്‌ഫോടനത്തിലുണ്ടായ ഉഷ്ണക്കാറ്റും ഇതിനെ പ്രതിരോധിക്കാന്‍ സസ്യങ്ങളിലുണ്ടായ ജൈവരാസ പ്രതിപ്രവര്‍ത്തനങ്ങളുമാണ് ഇലകള്‍ കരിയാനിടയാക്കിയതെന്നാണ് പഠനഫലം .

കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകാലശാലയിലെ റഡാര്‍ വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ്, മണിപ്പാല്‍ സര്‍വകലാശാലയിലെ അറ്റോമിക് ആന്‍ഡ് മോളിക്കുലാര്‍ ഫിസിക്‌സ് വിഭാഗം പ്രൊഫസറും അന്തരീക്ഷ ശാസ്ത്രജ്ഞനുമായ ഡോ. എം.കെ. സതീഷ് കുമാര്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

എന്താണ് താപവിസ്‌ഫോടനം

കാലവര്‍ഷം ദുര്‍ബലമായ 2015-ല്‍ പതിവിനു വിരുദ്ധമായി ഇടിയും മിന്നലുമടങ്ങിയ ക്യുമുലസ് മേഘങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. പ്രാദേശികമായ അന്തരീക്ഷമാറ്റങ്ങളാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ ചിലയിടത്ത് വരണ്ട വായുവും മറ്റിടങ്ങളില്‍ ഈര്‍പ്പം കൂടിയ വായുവും കാണപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പെയ്‌തൊഴിയുന്ന മേഘങ്ങളുടെ താഴെ ഈര്‍പ്പരഹിത വായുവിന്റെ പാളി ഉണ്ടാകും. ഈ വരണ്ട വായുപാളിയിലേക്ക് മഴത്തുള്ളികള്‍ വീണാല്‍ താപോര്‍ജം സ്വീകരിച്ച് അവ ബാഷ്പീകരിക്കപ്പെടും.

ഇതോടെ വരണ്ടവായു അധികമായി തണുത്ത് സാന്ദ്രത കൂടി അതിവേഗം ഭൂമിയിലേക്ക് പതിക്കും. അപ്പോഴുണ്ടാകുന്ന സമ്മര്‍ദം താപനില വീണ്ടും കൂട്ടും. തീരപ്രദേശങ്ങളില്‍ 10 ഡിഗ്രിയിലധികം ചൂടുകൂടാന്‍ ഇത് കാരണമാകും. ഈ ചൂടുകാറ്റ് ഭൂമിയുടെ പ്രതലത്തില്‍ തട്ടി ചുറ്റുപാടുകളിലേക്ക് ശക്തിയോടെ വീശും. ഈ പ്രതിഭാസമാണ് താപവിസ്‌ഫോടനം.

ഇത്തരത്തില്‍ ചൂടുയരുന്നതുകൊണ്ടുമാത്രം ചെടികളുടെ ഇലകള്‍ കരിയണമെന്നില്ല. രാത്രിയില്‍ ഈ പ്രതിഭാസത്തിന് വേഗം കൂടും. ഇത് ഇലകളിലെ ചൂട് പെട്ടെന്നുയരാന്‍ കാരണമാകും. ഈ ചൂട് പ്രതിരോധിക്കാന്‍ ഇലകളില്‍ ജൈവരാസപ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കപ്പെടും. അതുവഴിയുണ്ടാകുന്ന ആന്റി- ഓക്‌സിഡന്റ് സംയുക്തങ്ങളാണ് ഇലകള്‍ കരിയാന്‍ കാരണമാകുന്നത്.

ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ്. ഇലകളിലിങ്ങനെ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ ബ്രണ്ണന്‍ കോളേജിലെ പരീക്ഷണശാലയില്‍ കൃത്രിമമായി പുനഃസൃഷ്ടിച്ചു.
ഉപഗ്രഹചിത്രങ്ങള്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ റഡാര്‍ വിശകലനങ്ങള്‍, കാലാവസ്ഥാ നിരീക്ഷണമാപിനി, സ്‌കാനിങ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ്, പുണെയിലുള്ള നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ എക്‌സ്-റേ പരീക്ഷണം തുടങ്ങിയവ പഠനത്തിനായി പ്രയോജനപ്പെടുത്തി.

ഗവേഷണഫലം, കേരളത്തിനും മറ്റു സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഡോ. ജിജി ജോസഫ്, ഡോ. സന്ദീപ്, ഡോ. ശ്രീജിത്ത്, ഡോ. കെ.എം. സുനില്‍, പ്രൊഫ. കെ. മോഹന്‍കുമാര്‍ എന്നിവരും പങ്കാളികളായി. ശാസ്ത്രീയ വിശകലനത്തിനായി തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടത്തിയ പരീക്ഷണത്തിന്റെ അനുമാനങ്ങള്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എര്‍ത്ത് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...