വാര്‍ത്തകള്‍

23
Mar

ചവര്‍പാടത്തു പൊന്നുവിളയിച്ചു യുവ മാതൃക

ചവര്‍പാടത്തു പൊന്നുവിളയിച്ചു യുവ മാതൃക:

ചവര്‍പാടത്തു പൊന്നു വിളയിച്ചെടുത്ത യുവ കൂട്ടായ്മ സംസഥാനത്തിനു തന്നെ മാതൃകയായി. ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും അടയാളം പുരുഷ സ്വയം സഹായ സംഘവും സംയുക്ത ആഭിമുഖ്യത്തില്‍ ചവര്‍പാടത്ത് നടത്തിയ തരിശുനില നെല്‍കൃഷിയുടെ ഉല്‍പന്നമായ അരിയുടെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

മെട്രോ യാര്‍ഡിന് സമീപം കഴിഞ്ഞ 16 വര്‍ഷമായി തരിശ്ശായിക്കിടന്ന ചവര്‍പാടം പാമ്പാക്കുട ഗ്രീന്‍ ആര്‍മിയുടെ വിദഗ്ധ തൊഴിലാളികളുടെ സഹായത്തോട് കൂടി കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നെല്‍കൃഷി ഇറക്കിയത്.

മണ്ണ് പരിശോധന അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ വളപ്രയോഗവും ജല പരിപാലനവും ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗങ്ങളും അനുസരിച്ചാണ് നെല്ല് ഉത്പാദനം നടത്തിയത്. മട്ട ഇനങ്ങളായ കാഞ്ചന, ജ്യോതി എന്നിവയാണ് വിത്തായി ഇറക്കിയത്. ശരാശരി വിളവ് ഹെക്ടറിന് ഏഴ് ടെണ്ണും, 9.86 ടെണ്ണുമാണ് ലഭിച്ചിട്ടുളളത്. ഇത് സംസ്ഥാനത്ത് ലഭ്യമായതില്‍ ഏറ്റവും നല്ല വിളവാണ്.

നെല്ല് അരിയാക്കി രണ്ട് കിലോഗ്രാം പാക്കറ്റുകളിലാക്കി ചൂര്‍ണ്ണിക്കര കുത്തരി എന്ന പേരില്‍ കിലോയക്ക് 35 രൂപ പ്രകാരം സബ്‌സിഡി നിരക്കിലാണ് വില്‍ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലെ അതാത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് വികസ സമിതികള്‍ വഴിയാണ് വിതരണം കുറ്റമറ്റ രീതയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...