വാര്‍ത്തകള്‍

23
Mar

കയര്‍ ഭൂവസ്ത്രം

geonet

ഭൂവസ്ത്രനിര്‍മ്മാണം വേഗത്തില്‍ വളര്‍ന്നുവരുന്ന ഒരു മേഖലയാണ്. ഏകദേശം 1200 ദശലക്ഷം ഡോളര്‍ കച്ചവടം പ്രതീക്ഷിക്കുന്ന ആഗോള ഭൂവസ്ത്ര വിപണി 10 ശതമാനമെന്ന നിരക്കില്‍ വളര്‍ന്നു വരുന്നു. ഇതില്‍ ഏകദേശം 500 കോടിയും പ്രകൃതിദത്ത നാരുകൊണ്ടുള്ള ഭൂവസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയില്‍ കയറിന് ഗണ്യമായ സ്ഥാനമാണുള്ളത്. മണ്ണൊലിപ്പ് തടയല്‍ , നദീ തീരസംരക്ഷണം, സസ്യവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രകൃതിദത്ത നാരുകളെ ഉപയോഗപ്പെടുത്തിവരുന്നു.

തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭുവസ്ത്രം ഉപയോഗിക്കുന്ന പ്രവർത്തനം ഊർജിതമായി. മാരാരിക്കുളം തെക്കുപഞ്ചായത്ത് 40 ലക്ഷം രൂപയുടെ കയർ ഭൂവസ്ത്രത്തിനു ഫോം മാറ്റിംഗ്സിനു ഓർഡർ നല്കിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് തോടുവെട്ടി കയർ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ അധ്യക്ഷത വഹിച്ചു. ഫോം മാറ്റിംഗ്സ് ചെയർമാൻ കെ.ആർ. ഭഗീരഥൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലൈജു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയമോഹൻ, പഞ്ചായത്തംഗങ്ങളായ സിബിൾറോസ്, മേരിമാർട്ടിൻ, പ്രോജക്ട് എൻജിനീയർ കെ.ബി. ബിനു, ഡി.എം. ബാബു, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത്, കൈനകരി, നെടുമുടി, കാവാലം, മുട്ടാർ, തകഴി, പട്ടണക്കാട്, പുന്നപ്ര, അമ്പലപ്പുഴ തുടങ്ങി നിരവധി പഞ്ചായത്തുകളിൽ ഈ സാമ്പത്തികവർഷംതന്നെ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾ അരംഭിച്ചിട്ടുണ്

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...