വാര്‍ത്തകള്‍

16
Mar

പാരിസ്ഥിക പ്രശ്നങ്ങളിൽ ഇടപെട്ട് മാതൃകയായി ഒരു യുവജന സംഘടന FAC ചേറ്റുവ പ്രവർത്തകർക്ക് ഹരിതകേരളം മിഷന്റെ അഭിനന്ദനങ്ങൾ

ഒരു നാടിന്റെ ശോഭനമായ ഭാവി അവിടുത്തെ യുവജനങ്ങളാണു. സമകാലീക കേരളത്തിൽ ചേറ്റുവ ഗ്രാമം അടയാളപെടുന്നത്‌ കേരള സംസ്ഥാനത്തിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയായി ഫ്രണ്ട്സ്‌ ആർട്‌സ്‌ & സ്പോർട്‌സ്‌ ക്ലബ്ബ്‌ , കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ പുരസ്‌കാരം നേടിയാണു. ഈ വർഷം 50 വർഷം പിന്നിടുന്ന Fac Chettuwa ക്ക്‌ ഈ വർഷത്തെ ജില്ലാതലത്തിലും ബ്ലൊക്ക്‌ തലത്തിലും കൂടാതെ നെഹ്രു യുവകേന്ദ്രയുടെ സംസ്ഥാന തല അവാർഡ്‌ കൂടെ ലഭിച്ചിരുന്നു.

സംസ്ഥാനം കടുത്ത പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്ന സമയത്ത്‌ 2014 മുതൽ FAC ഈ രംഗത്ത്‌ മാതൃകാപരമായ പദ്ധതികൾക്ക്‌ തുടക്കമിട്ട്‌ കൊണ്ട്‌ പുതിയ സർക്കാർ ഈ വർഷം നടപ്പിൽ വരുത്തിയ Haritha Keralam Mission പ്രവർത്തന ആസൂത്രണങ്ങൾ രണ്ട്‌ വർഷങ്ങൾക്ക്‌ മുൻപേ തന്നെ ചേറ്റുവ ഗ്രാമത്തിൽ സമാരംഭിക്കുകയുണ്ടായി. 2014 ൽ കേരളത്തിലെ പാരിസ്ഥിതിക രംഗത്ത്‌ വിപ്ലവകരമായ ഹരിത പദ്ധതിയുമായി “ഭൂമിക്കൊരു പച്ചക്കുട , ഭാവിക്കൊരു ശ്വാസക്കൂട” എന്ന മുദ്രാവാക്യമൊരുക്കി ഇന്ത്യ മുഴുവൻ ഒരു ബില്ല്യൺ മരങ്ങൾ മരങ്ങൾ നട്ട്‌ പിടിപ്പിക്കാൻ പ്രവർത്തനങ്ങൾ തുടങ്ങിയ Greenvein എന്ന പാരിസ്ഥിതിക സംഘടനയുമായി കൈ കോർത്ത്‌ ചേറ്റുവ ഗ്രാമത്തിൽ 50000 മരങ്ങൾ എന്ന ലക്ഷ്യത്തിലേക്ക്‌ തുടക്കം കുറിച്ചു. വിവിധ ഘട്ടങ്ങളിലായി ഇത്‌ വരെ 5000 മരങ്ങൾ നട്ട്‌ പിടിപ്പിക്കുകയുമുണ്ടായി. ഏറ്റവും നന്നായി മരങ്ങൾ സംരക്ഷിക്കുന്ന കുടുംബത്തിനു സ്വർണ്ണ നാണയങ്ങൾ സമ്മാനമായി നൽകുവാനും ഈ സംഘടനക്ക്‌ പദ്ധതിയുണ്ട്‌. നിരന്തരം തുടരുന്ന ഈ ഹരിതഗ്രാമം പദ്ധതി ജൂൺ 5 നു പാരിസ്ഥിതി ദിനാചരണമായി മാത്രം ഒതുങ്ങാതെ ദീർഘകാല കാഴ്ചപാടൊടെ fac വിഭാവനം ചെയ്ത്‌ തുടരുന്നു.

വരൾച്ചയുടെ വലിയ വിപത്ത്‌ ഭീഷണിയായി നിലനിൽക്കുമ്പൊഴും തീരദേശ മേഖലയായ ചേറ്റുവ കടലിനും പുഴക്കും ഇടയിൽ ഒരു ദ്വീപ്‌ പോലെ നിലനിൽക്കുന്ന പ്രദേശമാണു. ഭൂഗർഭ ജല സ്രോതസ്സിലേക്ക്‌ ഉപ്പ്‌ വെള്ളം കയറുന്നത്‌ ഈ മേഖലയേ കടുത്ത പ്രതിസന്ധിയിലേക്ക്‌ നയിക്കുന്നതിനും കാരണമാകുന്നു. ജലസംരക്ഷണ സമിതി തളിക്കുളം ബ്ലോക്ക് ബ്ലൊക്ക്‌ തലത്തിൽ നടത്തുന്ന ജല സംരക്ഷണ പദ്ധതികൾക്ക്‌ നട്ടെല്ലായി ആരംഭഘട്ടത്തിൽ തന്നെ Fac മുന്നിൽ നിന്ന് പ്രവർത്തിച്ചു. ഉൾനാടൻ തോടുകൾ മാലിന്യ വിമുക്തമാക്കുവാനും പുനരുജ്ജീവിപ്പിക്കാനും പൊത്‌ കിണറുകൾ ഉപയോഗ സജ്ജമാക്കിയും ഉപ്പ്‌ വെള്ള ഭീഷണിയെ തടയാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്ന പരിഹാര പഠനങ്ങൾക്ക്‌ അനുസൃതമായി വീടുകളിൽ കിണർ റീചാർജ്ജിംഗ്‌ പദ്ധതികൾ പ്രോത്സാഹിപ്പിച്ചും FAC നടത്തിയ പ്രവർത്തനങ്ങൾ ബ്ലോക്ക്‌ തലത്തിൽ തന്നെ മുഴുവൻ സന്നദ്ധ സംഘടനകൾക്കും പ്രചോദനം നൽകുന്നതായിരുന്നു. ഉപ്പ്‌ വെള്ള ഭീഷണി നേരിടുന്ന ചേറ്റുവ കോട്ട പരിസരത്തെ ജനങ്ങളുടെ ദുരിതമകറ്റുവാൻ ശാസ്ത്രീയമായ ദീർഘകാല പദ്ധതിയുടെ പഠനങ്ങൾ അധികാര കേന്ദ്രങ്ങൾക്കും ജനങ്ങളിൽ അവബോധം നൽകിയും FAC സാമൂഹിക പ്രവർത്തങ്ങൾക്ക്‌ പുതിയ ദിശാബോധം ഒരുക്കുകയായിരുന്നു.

പൊത്‌ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി FAC , 2013 ൽ ചേറ്റുവായിലെ സർക്കാർ സ്കൂൾ സംരക്ഷണത്തിന്നായി ഒരു പഠന റിപൊർട്ട്‌ തയ്യാറാക്കുകയും ചേറ്റുവായിലെ പൊത്‌ സമൂഹത്തിൽ ചർച്ചയായി ഉയർത്തി കൊണ്ട്‌ വരികയും അതിന്റെ ഭാഗമായി പഞ്ചായത്ത്‌ തലത്തിലും ചേറ്റുവ അസോസിയേഷനും സംയുക്തമായി രൂപം നൽകിയ സ്കുൾ വെൽഫെയർ കമ്മറ്റിക്ക്‌ 2017 ൽ മാത്രം 1 ലക്ഷം രൂപ ധനസഹായമായും എല്ലാ വർഷങ്ങളിലും പ്രവേശനോത്സവങ്ങൾക്ക്‌ പഠനോപകരണങ്ങൾ ഒരുക്കിയും യൂണിഫോം നൽകിയും ഒരു നാടിന്റെ സാമൂഹിക അടിത്തറ ഒരുക്കിയും സ്കൂൾ മുറ്റത്ത്‌ വിദ്യാർത്ഥികൾക്ക്‌ ഭക്ഷണത്തിനായി വിഷ രഹിത പച്ചക്കറി തോട്ടമൊരുക്കി നൽകിയും FAC മാതൃക തീർക്കുകയായിരുന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...