വാര്‍ത്തകള്‍

16
Mar

ജലക്ഷാമം നേരിടാന്‍ തൊഴിലുറപ്പ് മാതൃക

വണ്ടൂര്‍ > തിരുവാലി പഞ്ചായത്തില്‍ വരള്‍ച്ചയും ജലക്ഷാമവും നേരിടാന്‍ കിണറുകളും തടയണകളും നിര്‍മിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍. നാല് താല്‍ക്കാലിക തടയണകളും 45 കിണറുകളുമാണ് രണ്ടുമാസംകൊണ്ട് പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ നിര്‍മിച്ചത്. പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ കവുങ്ങ്, തെങ്ങിന്‍പട്ട, ഓല, മണല്‍ എന്നിവകൊണ്ടാണ് തടയണകള്‍ നിര്‍മിച്ചത്. തൊഴിലാളികളില്‍ പേരിനുമാത്രമാണ് പുരുഷന്മാരുള്ളത്.

കിണര്‍ നിര്‍മാണത്തില്‍ കിണറിന്റെ തൂക്കം (പാമ്പീരി) വെട്ടുന്ന കാര്യത്തില്‍ മാത്രമാണ് സ്ത്രീ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട്. എന്നാല്‍ ഇപ്പോള്‍ ഇവയുടെ നിര്‍മാണത്തിലും സ്ത്രീകള്‍ മുന്നിലാണ്. തടയണ നിര്‍മാണത്തിലും കിണര്‍ നിര്‍മാണത്തിലും ഇതിനോടകം 15 ലക്ഷത്തിലധികം തുക ചെലവഴിച്ചുകഴിഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...