വാര്‍ത്തകള്‍

16
Mar

കടുത്ത വരള്‍ച്ചയിലും ജലസമൃദ്ധം: ചിറങ്ങടക്കുളം ശുചീകരിച്ചു

പിറവം > കടുത്ത വരള്‍ച്ചയിലും ജലത്താല്‍ സമൃദ്ധമായ ചിറങ്ങടകുളം ശുചീകരിച്ചു. നഗരസഭ ഡിവിഷനില്‍ 27ലെ മാമലക്കവലയ്ക്ക് സമീപം മണീട് പഞ്ചായത്തിനോട് ചേര്‍ന്നാണ് ചിറങ്ങടക്കുളം. നാട്ടില്‍ പരക്കെ ജലക്ഷാമം ഉള്ളപ്പോള്‍ കുളം നിറയെ വെള്ളമാണ്. 40 സെന്റ് വിസ്തൃതിയുള്ള കുളത്തിലെ വെള്ളം മേഖലയിലെ നൂറുകണക്കിനാളുകള്‍ കുളിക്കുവാനും അലക്കുവാനും ഉപയോഗിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് കുളത്തിന്റെ അരികുകുകള്‍ കെട്ടി സംരക്ഷിച്ചിരുന്നു. എന്നാല്‍ കുളത്തിലെ വെള്ളം പുറത്തേയ്ക്കുപോകുന്ന തൂമ്പ് ഭാഗീകമായി അടഞ്ഞു പോയതിനാല്‍ വെള്ളം മലിനമായിക്കൊണ്ടിരുന്നു. അതോടൊപ്പം ചളിയും പായലും അടിഞ്ഞുകൂടുകയുംചെയ്തു. ഈ മാലിന്യങ്ങള്‍ ഉള്‍പ്പെടയാണ് ഇപ്പോള്‍ നീക്കംചെയ്തത്.

നല്ല ഉറവയുള്ള കുളത്തിലെ വെള്ളം പൂര്‍ണ്ണമായും വറ്റിക്കാന്‍ സാധിക്കില്ല, കലക്ടറുടെ പ്രത്യേക നിര്‍ദേശമുള്ളതിനാല്‍ വെള്ളം ഒഴുക്കിക്കളയാതെ ശുചീകരിച്ചു. ഒരാഴ്ച നീണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൌണ്‍സിലര്‍ ബെന്നി വി വര്‍ഗീസ്, എലിയാസ് ഇല്ലിക്കല്‍, ബാബു താഴത്ത്പാറശ്ശേരില്‍, മേരി ഷാജി, ഓമന രാജന്‍, മേരി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...